സാക്കിര്‍ നായിക്കിനെതിരെ എൻഐഎ കേസെടുത്തു

Web Desk

ചെന്നൈ

Posted on August 26, 2020, 10:34 pm

ലണ്ടനില്‍ ഉപരിപഠനത്തിന് പോയ ചെന്നൈ സ്വദേശിനിയായ പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കി എന്ന പരാതിയിൽ വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്തു.

മകളെ ഒരു പറ്റം ബംഗ്ലാദേശികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി മതം മാറ്റിയെന്ന ചെന്നൈ സ്വദേശിയായ ബിസിനസ്സുകാരന്റെ പരാതിയില്‍ കഴിഞ്ഞ മെയ് മാസത്തില്‍ ചെന്നൈ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

മുന്‍ ബംഗ്ലാദേശ് എം പി സര്‍ദാര്‍ ശെഖാവത് ഹുസൈന്‍ ബാകുലിന്റെ മകന്‍ നഫീസും കേസില്‍ പ്രതിയാണ്. ഇയാളാണ് പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ട് പോയത്. സാക്കിര്‍ നായിക്കുമായി ബന്ധമുള്ള ബംഗ്ലാദേശി ഭീകര സംഘടനയ്ക്ക് സംഭവത്തില്‍ പങ്കുള്ളതായി എന്‍ഐഎ സംശയിക്കുന്നു. ഗൂഢാലോചന, തട്ടിക്കൊണ്ട് പോകല്‍, മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം, വധഭീഷണി മുഴക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

Eng­lish sum­ma­ry: The NIA has reg­is­tered a case against Zakir Naik

You may also like this video: