October 6, 2022 Thursday

ബാങ്ക് ഓഫ് ബറോഡയുടെയും ഇന്ത്യൻ ബാങ്കിന്റെയും നിഷ്ക്രിയ ആസ്തിയിൽ പതിന്മടങ്ങ് വർധന

Janayugom Webdesk
ജയ്പൂർ:
May 3, 2020 8:57 pm

ആറു വർഷത്തിനിടയിൽ ബാങ്ക് ഓഫ് ബറോഡ (ബിഒബി) യുടെയും ഇന്ത്യൻ ബാങ്കിന്റെയും നിഷ്ക്രിയ ആസ്തി പതിന്മടങ്ങ് വർധിച്ചതായി രേഖകൾ. ബിഒബിയുടെ നിഷ്ക്രിയ ആസ്തി 73,140 കോടിയായും ഇന്ത്യ ബാങ്കിന്റേത് 32,561.26 കോടി രൂപയുമായാണ് വർധിച്ചിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് ഈ വിവരങ്ങൾ ലഭ്യമായത്. 2014 സാമ്പത്തിക വർഷത്തിൽ 11,876 കോടിയായിരുന്ന ബാങ്ക് ഓഫ് ബറോഡയുടെ നിഷ്ക്രിയ ആസ്തി 2019 ഡിസംബറിൽ 73,140 കോടി രൂപയായി വർധിച്ചു.

ഇതേകാലയളവിൽ നിഷ്ക്രിയ അക്കൗണ്ടുകളുടെ എണ്ണം 2,08,035ല‍്‍ നിന്നും 6,17,306 ആയി ഉയർന്നു. 2014 മാർച്ച് 31ന് 8,068.05 കോടിയായിരുന്ന ഇന്ത്യൻ ബാങ്കിന്റെ നിഷ്ക്രിയ ആസ്തി 2019 മാർച്ച് 31ന് 32,561.26 ആയാണ് ഉയർന്നത്. 2014 മാർച്ച് 31 ന് 2,48,921 ആയിരുന്ന നിഷ്ക്രിയ അക്കൗണ്ടുകളുടെ എണ്ണം 2020 മാർച്ച് 31ന് 5,64,816 ആയി. രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ള സുജീത് സ്വാമിയാണ് വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകിയത്.

എസ്എംഎസ് സർവീസ്, മിനിമം ബാലൻസ് ചാർജ്, ലോക്കർ ചാർജ്, ഡെബിറ്റ് ക്രെഡിറ്റ് കാർഡ് സർവീസ് ചാർജ് എന്നിവയിലൂടെ സംസ്ഥാന ഉടമസ്ഥതയിലുള്ള ബാങ്കുകൾക്ക് വലിയ തുക ലഭിച്ചതായും സ്വാമിക്ക് ലഭിച്ച മറുപടിയിൽ പറയുന്നു. 2018 ഏപ്രിൽ ഒന്ന് മുതൽ 2020 ഫെബ്രുവരി 29 വരെ എസ്എംഎസ് സർവീസ് ചാർജായി ബാങ്ക് ഓഫ് ബറോഡ 107.7 കോടിയും ഇന്ത്യൻ ബാങ്കിന് 21 കോടി ലഭിച്ചതായും മറുപടി വ്യക്തമാക്കുന്നുണ്ട്.

ENGLISH SUMMARY:The non-per­form­ing assets of the Bank of Bar­o­da and Indi­an Bank have more than tripled

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.