Web Desk

കൊച്ചി

February 25, 2020, 10:02 pm

ഉത്തരേന്ത്യൻ മോഷണ സംഘം കേരളത്തിലെത്തിയത് വൻ സന്നാഹത്തോടെ

Janayugom Online

തോക്കുകളും ഗ്ലാസ് മുറിക്കുന്ന യന്ത്രവുമായി ഉത്തർപ്രദേശ് കവർച്ചാ സംഘമെത്തിയത് സംസ്ഥാനത്ത് വൻ മോഷണ പരമ്പര ലക്ഷ്യമിട്ടെന്ന് സൂചന. നഗരത്തിൽ പകൽ വയോധികയെ കെട്ടിയിട്ട് കവർച്ച നടത്താൻ ശ്രമിച്ച സംഘം കോവളം, ആലപ്പുഴ എന്നിവിടങ്ങളിലും എത്തിയിരുന്നു. കേസിൽ പിടിയിലായ യുപി അലിഗർ കോയിൽ സ്വദേശി അർബാസ് ഖാൻ താമസിച്ചിരുന്ന മുറിയിൽ നിന്നാണ് രണ്ട് എയർ പിസ്റ്റളും കവർച്ചയ്ക്ക് ഉപയോഗിക്കുന്ന സ്ക്രൂ ഡ്രൈവറുകൾ, താക്കോൽ കൂട്ടം എന്നിവയും എറണാകുളം നോർത്ത് പൊലീസ് കണ്ടെടുത്തത്.

അർബാസ് ഖാനെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് നോർത്ത് പൊലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളി ഇമ്രാൻ ഖാൻ ( 28) മഹാരാഷ്ട്രയിലേക്ക് കടന്നു. ഇയാളെ പിടികൂടുന്നതിനായി പൊലീസ് സംഘം മഹാരാഷ്ട്രയിലേക്ക് തിരിക്കും. ഇയാളുടെ മൊബൈൽ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അയ്യപ്പൻകാവ് വെസ്റ്റ് റോഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12നാണ് വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയത്. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു കവർച്ച.

വയോധിക അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ രണ്ടുപേർ വീടിനുള്ളിൽ കയറി വാതിൽ കുറ്റിയിട്ട ശേഷം വയോധികയെ അടുക്കളയിൽനിന്ന് വലിച്ചിഴച്ച് മുറിയിലെത്തിച്ചു. തുണികൊണ്ട് കൈകാലുകൾ കെട്ടുകയും വായിൽ തുണി തിരുകുകയും ചെയ്തു. അഞ്ചുപവന്റെ സ്വർണമാല പറിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ നിലവിളികേട്ട് അയൽവാസികൾ ഓടിക്കൂടിയതോടെ മോഷ്ടാക്കൾ കടന്നുകളഞ്ഞു. നാട്ടുകാരുടെ സാഹായത്തോടെയാണ് അർബാസ് ഖാനെ പിടികൂടിയത്. പ്രതിയുമായി നടത്തിയ തെളിവെടുപ്പിലാണ് ഉപേക്ഷിച്ച തോക്ക് കണ്ടെടുത്തത്. തോക്ക് വയോധിക തിരിച്ചറിഞ്ഞിട്ടുണ്ട്.

ENGLISH SUMMARY:The North Indi­an Rob­bery team came to Ker­ala with great warmth

YOU MAY ALSO LIKE THIS VIDEO