September 28, 2022 Wednesday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1 ലക്ഷം കടന്നു

Janayugom Webdesk
ന്യൂഡല്‍ഹി
May 21, 2020 10:20 am

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,12,359 ആ​യി. ലോകാരോഗ്യ സംഘടനയാണ് കണക്ക് പുറത്ത് വിട്ടത്.രാജ്യത്ത് 3,434 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.  24 മ​ണി​ക്കൂ​റി​നി​ടെ 132 പേ​ര്‍ മ​രി​ച്ചു.നി​ല​വി​ല്‍ 63,624 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ളത്.45,300ഓ​ളം പേ​ര്‍ രോ​ഗ​മു​ക്തി നേ​ടിയത്.ഇന്ത്യയില്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മരണനിരക്ക് 0.2 ശ​ത​മാ​നമായി.മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രോഗ ബാധിതരുടെ എണ്ണം 40,000 ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്.ഗു​ജ​റാ​ത്ത്, ഡ​ല്‍​ഹി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ കോവിഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയിരുന്നു. ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങളുമായുള്ള ചര്‍ച്ചക്ക് ശേഷം ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസ് ഭാഗികമായി പുന:രാരംഭിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. 200 ട്രെയിനുകളുടെ പട്ടികയും സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. വിമാന സര്‍വീസുകളും ഈ മാസം ഇരുപത്തിയഞ്ച് മുതല്‍ ആരംഭിക്കാന്‍ തീരുമാനമായിരുന്നു.

ENGLISH SUMMARY:the num­ber of covid casu­al­ties in the coun­try crossed 1 lakh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.