Web Desk

തിരുവനന്തപുരം

May 22, 2020, 2:45 pm

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു; ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറം ജില്ലയില്‍

Janayugom Online

സംസ്ഥാനത്ത് ഓരോ ദിവസം കഴിയും തോറും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുന്നു. വിദേശത്ത് നിന്നും അന്യനാടുകളില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങിയതോടെയാണ് രോഗികളുടെ എണ്ണം കൂടിയത്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 177 ആയി.
ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറം ജില്ലയിലും കുറവ് ഇടുക്കിയിലുമാണ്. മലപ്പുറത്ത് 35 പേരാണ് ചികിത്സയിലുള്ളത്. പാലക്കാടും കണ്ണൂരും 21 രോഗികള്‍ വീതവും കാസര്‍കോട് 15, കോഴിക്കോട് 14, തൃശൂര്‍ 13, വയനാട് 11, എറണാകുളം, തിരുവനന്തപുരം 9 വീതം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട 7 വീതം, കൊല്ലം 6, ഇടുക്കി 2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് രോഗികളുടെ കണക്ക്.

Eng­lish sum­ma­ry; The num­ber of Covid casu­al­ties in the state, with the high­est num­ber of patients in Malap­pu­ram district

you may also like this video;