കേന്ദ്ര സർക്കാർ വിവിധ ഘട്ടങ്ങളിലായി കേരളത്തിലേക്ക് കൊണ്ടുവരുന്ന പ്രവാസികളുടെ എണ്ണം 80,000 മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേരളം തയ്യാറാക്കി നൽകിയ മുൻഗണന പട്ടിക പ്രകാരം അടിയന്തരമായി നാട്ടിലെത്തിക്കേണ്ടവരുടെ എണ്ണം 1,69,136 പേരാണ്. തിരിച്ചുവരാൻ രജിസ്റ്റർ ചെയ്തവരാകട്ടെ 4.42 ലക്ഷം പേരും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലൂടെ ആദ്യത്തെ അഞ്ചുദിവസങ്ങളിലായി 2,250 പേരാണ് എത്തിച്ചേരുക. അടുത്തയാഴ്ച മുതൽ വരുന്ന വിമാനങ്ങളുടെ എണ്ണം വർധിക്കും. ആഴ്ചയിൽ 20,000 പേർ എത്തുമെന്നാണ് കണക്കാക്കുന്നത്. അവരെയെല്ലാം പരിശോധിക്കാനും ക്വാറന്റൈൻ ചെയ്യാനുമുള്ള ദൗത്യമാണ് സർക്കാർ ഏറ്റെടുക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂർ വിമാനത്താവളത്തെ അതിൽനിന്ന് ഒഴിവാക്കി. അതിന്റെ കാരണം കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ENGLISH SUMMARY: The number of expatriates bringing the center to Kerala is about 80000
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.