കോവിഡ് ബാധിതരായ രോഗികളുടെ എണ്ണം രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും എൺപതിനായിരം കടന്നു. 83341 പേർക്കാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗ ബാധ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം മുപ്പത്തി ഒൻപത് ലക്ഷം കടന്നു.
കഴിഞ്ഞ ഒരു ദിവസം മാത്രം രാജ്യത്ത് വൈറസ് ബാധയെ തുടർന്ന് 1096 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം രോഗ മുക്തി നിരക്ക് 77.15 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 30 ലക്ഷം കടന്നു. നിലവിൽ 30, 37,151 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്തെ പ്രതിദിന സാമ്പിൾ പരിശോധന പതിനൊന്ന് ലക്ഷത്തിന് മുകളിലാണ്. ഇന്നലെ 11,69,765 സാമ്പിൾ പരിശോധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
you may also like this video