October 1, 2022 Saturday

Related news

July 6, 2022
July 6, 2022
March 19, 2022
November 4, 2021
October 3, 2021
September 12, 2021
August 25, 2021
August 24, 2021
August 20, 2021
August 19, 2021

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 49 ലക്ഷം കടന്നു

Janayugom Webdesk
September 15, 2020 12:18 pm

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 83,809 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 49,30,237 ആയി ഉയർന്നിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകളാണ് ഇപ്പോൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്.

9,90,061 ആക്ടീവ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 38,59,400 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,72,845 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 5,83,12,273 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി. കഴിഞ്ഞദിവസം 9,78,500 പരിശോധനകൾ നടത്തിയപ്പോഴായിരുന്നു 90,000ത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇന്ന് പരിശോധന കൂടിയപ്പോഴും രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി എന്നത് ആശ്വാസമേകുന്ന വാർത്തയാണ്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.