ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം ഒന്നായി ചുരുക്കി വാട്ട്സ്ആപ്പ്. ഇതുപ്രകാരം ഒരു സന്ദേശം ഒരാൾക്ക് മാത്രമേ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കൂ. നേരത്തെ തന്നെ വാട്ട്സ്ആപ്പ് ഇന്ത്യയില്‍ ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തിയിരുന്നു.
കോവിഡ് 19 ബാധയില്‍ വ്യാപകമായി വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വാട്ട്സ്ആപ്പിന്റെ പുതിയനീക്കം. നേരത്തെ സ്റ്റാറ്റസ് ആയി അപ്ലോഡ് ചെയ്യാവുന്ന വീഡിയോയുടെ ദൈര്‍ഘ്യം ഇന്ത്യയിൽ വാട്ട്സ്ആപ്പ് കുറച്ചിരുന്നു. അതേസമയം കോവിഡ് പ്രതിരോധ‑ബോധവൽക്കരണത്തിനും വാട്ട്സ്ആപ്പ് ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നുണ്ട്. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് നേരിടാന്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ഫീച്ചര്‍ കൊണ്ടുവന്നേക്കാമെന്നും സൂചനയുണ്ട്. വെബ് സെര്‍ച്ച് മെസേജ് എന്ന് വിളിക്കുന്ന ഫീച്ചര്‍ ഒരു സന്ദേശം ശരിയാണോ അതോ ആധികാരികമാണോ എന്ന് പരിശോധിക്കാന്‍ ഉപയോക്താവിനെ സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.