9 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 2, 2024
November 1, 2024
October 29, 2024
October 26, 2024
October 23, 2024
October 22, 2024
October 14, 2024
October 14, 2024
October 13, 2024
October 11, 2024

ഇസ്രയേല്‍ കടന്നാക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 43,000 കടന്നു

Janayugom Webdesk
ന്യൂഡല്‍ഹി
October 29, 2024 12:40 pm

രണ്ടാംവർഷവും തുടരുന്ന ഇസ്രയേൽ കടന്നാക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 43,000 കടന്നു. ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട മരണം 43,020. പരിക്കേറ്റവർ 1,01,110. വടക്കൻ ഗാസയിൽ 24 ദിവസമായി തുടരുന്ന ആക്രമണത്തിൽ ആയിരത്തിലധികംപേരാണ് കൊല്ലപ്പെട്ടത്‌.തിങ്കളാഴ്ച മാത്രം ഇസ്രയേൽ ഗാസയിൽ 53 പേരെയും ലബനനിൽ 21 പേരെയും കൊന്നു. തെക്കൻ ലബനനിലെ ടൈർ നഗരത്തിൽ ഇസ്രയേൽ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു.

വടക്കൻ ഗാസയിലെ സ്ഥിതിഗതികൾ അതീവ ആശങ്കയുളവാക്കുന്നെന്ന്‌ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ പറഞ്ഞു. വടക്കൻ ഗാസയിലെ കമാൽ അദ്‌വാൻ ആശുപത്രി ആക്രമിച്ച ഇസ്രയേൽ സൈന്യം 44 പുരുഷ ജീവനക്കാരടക്കം 100 പേരെ കസ്‌റ്റഡിയിലെടുത്തു.ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാനുള്ള നിർദേശവുമായി ഈജിപ്ത്‌.

ഹമാസ്‌ നാല്‌ ബന്ദികളെ മോചിപ്പിക്കണമെന്നും പകരമായി ഇസ്രയേൽ രണ്ടുദിവസത്തേക്ക്‌ ആക്രമണം നിർത്തിവയ്ക്കണമെന്നുമാണ്‌ നിർദേശം. തുടർന്ന്‌, കൂടുതൽ ചർച്ചകൾക്കായി പത്തുദിവസം വെടിനിർത്തൽ സാധ്യമാക്കണമെന്നുമാണ്‌ നിർദേശം. നിർദേശം ഉപാധികളോടെ അംഗീരിക്കുന്നതായി ഹമാസ്‌ പ്രതികരിച്ചു.ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ തങ്ങളുടെ വ്യോമപാത അനധികൃതമായി ഉപയോഗിച്ചെന്ന പരാതിയുമായി ഇറാഖ്‌. യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും രക്ഷാസമിതിക്കും പരാതി നൽകി.

The num­ber of peo­ple killed in Gaza in the Israeli offen­sive has exceed­ed 43,000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.