ജനുവരി 8 ന് ഇറാഖി എയര്‍ ബേസില്‍ ഇറാന് നടത്തിയ മിസൈല്‍ ആക്രമണ ത്തില്‍ തലച്ചോറിനു ക്ഷതം സംഭവിച്ചവരുടെ എണ്ണം വീണ്ടും വർധിച്ച് 109 ആയതായി ഫെബ്രുവരിയിൽ 10 പെന്റഗണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജനുവരി 3ന് ജനറല്‍ കാസിം സൊലൈമാനിയെ ഡ്രോണ്‍ ഉപയോഗിച്ചു വധിച്ചതിനു പ്രതികാരമായിട്ടാണ് ഇറാഖിലെ അല്‍ ആസാദ് എയര്‍ ബേസില്‍ ഇറാന് മിസൈല്‍ അക്രമണം നടത്തിയത്.
മിസൈല്‍ ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റില്ല എന്ന പ്രസ്താവന ഒരാഴ്ചയ്ക്കുശേഷം പെന്റഗണ്‍ തിരുത്തി. 11 പേര്‍ക്ക് തലച്ചോറിന് ക്ഷതം സംഭവിച്ചതായി ആദ്യം സ്ഥിരീകരിച്ചു. ജനുവരി 24ന് പരുക്കേറ്റവരുടെ എണ്ണം 34 ആണെന്നും, ജനുവരി 28 ന് വീണ്ടും സംഖ്യ 50 ആയി ഉയര്‍ന്നു. ജനുവരി 30 വ്യാഴാഴ്ച 64 പേര്‍ക്ക് പരുക്കേറ്റതായി പെന്റഗൺ വെളിപ്പെടുത്തിയിരുന്നു, ഏറ്റവും ഒടുവില്‍109 പേര്‍ക്ക് പരുക്കേറ്റതായാണ് പെന്റഗണ്‍ ഇന്നലെയിറക്കിയ പ്രസ്താവനയിൽ പറയുന്നത്. പരുക്കേറ്റ 109 പേരില്‍ 70 പേര് തിരികെ സര്‍വീസില്‍ പ്രവേശി ച്ചുവെന്നും 21 പേരെ കൂടുതല്‍ പരിശോധനയ്ക്കായി ജര്‍മനിയിലേക്ക് അയച്ചുവെന്നും പെന്റഗണ്‍ വെളിപ്പെടുത്തി.
പ്രസിഡന്റ് ട്രംപ് സൈനികരുടെ സ്ഥിതിയെ കുറിച്ചു സസൂഷ്മം നിരീക്ഷിച്ചു വരികയാണെന്ന് ഡിഫന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്പര് പറഞ്ഞു. വിദഗ്ധ ചികിത്സക്കു ശേഷം സര്‍വീസില്‍ തിരിച്ചെത്തുന്നതിനു സൈനീകര്‍ക്ക് കഴിയട്ടെ എന്ന് എസ്പേര്‍ ആശംസിച്ചു.
English Summary: The number of people who had suffered brain damage during the missile attack has increased again.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.