അതിര്‍ത്തി കടന്ന് കേരളത്തില്‍ എത്തുന്ന തമിഴ്‌നാട്ടുകാരുടെ എണ്ണം വര്‍ദ്ധിക്കുന്നു. നെടുങ്കണ്ടം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒന്‍പത് പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ മാത്രം ഏഴ് പേരെയും വെള്ളിയാഴ്ച രണ്ട് പേരെയുമാണ് ഇവിടെ കൊണ്ടുവന്നത്. ഇതില്‍ നവദമ്പതികളും ഉള്‍പ്പെടും. ചെല്ലാര്‍കോവില്‍ കഴിയുന്ന മാതാപിതാക്കളെ കാണുവാന്‍ വേണ്ടിയാണ് ഇവര്‍ കോയമ്പത്തൂരില്‍ നിന്നും ചിന്നമന്നൂരില്‍ വിവിധ വാഹനങ്ങളില്‍ എത്തിയത്.
അവിടെ താമസിച്ചതിന് ശേഷം കാല്‍നടയായി ചെല്ലാര്‍കോവില്‍മെട്ട് വഴി കടക്കുമ്പോഴാണ് വണ്ടന്‍മേട് പൊലീസ് പിടിയില്‍ ആകുന്നത്. അങ്കമാലിയില്‍ നിന്നും കാല്‍നടയായി തമിഴ്‌നാട്ടിലേയ്ക്ക് പുറപ്പെട്ട മൂന്ന് പേരെ അതിര്‍ത്തി പൊലീസ് പിടികൂടി ക്യാമ്പില്‍ എത്തിച്ചു. ചെങ്ങന്നൂരില്‍ ജോലി ചെയ്ത് വന്ന തമിഴ്‌നാട് സ്വദേശി വണ്ടിപെരിയാറിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇയാളെ നിരിക്ഷണത്തിലാക്കുകയായിരുന്നു.
അതേസമയം, പൊലീസിനെയും ആരോഗ്യവകുപ്പ് അധികൃതരേയും കബളിപ്പിച്ച് പല വാഹനങ്ങളില്‍ ക്ലീനറായി തമിഴ്‌നാട്ടിലേയ്ക്കും കേരളത്തിലേയ്ക്കും സഞ്ചരിച്ചയാളെ കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ പിടികൂടി. മന്തിപ്പാറയില്‍ സ്വകാര്യവ്യക്തിയുടെ ലോറി ഓടിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്. കോവിഡ് 19 നെ തുടര്‍ന്ന് ഇയാളെ ലോറി ഉടമ തിരികെ സ്വദേശത്തേയ്ക്ക് പറഞ്ഞയക്കുകയായിരുന്നു.തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ കയറി വന്നതിന് ശേഷം വേറെ വാഹനങ്ങളിലാണ് ഇയാള്‍ തിരികെ പോയ്‌കൊണ്ടിരുന്നത്. ഇത്തരത്തില്‍ പല വാഹനങ്ങളിലും ഇയാള്‍ ക്ലീനറായി ജോലി ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പൊലീസ് ആരോഗ്യപ്രവര്‍ത്തര്‍ പിടികൂടിയത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.