Web Desk

തിരുവനന്തപുരം

April 02, 2020, 5:52 pm

കൊറോണ ഭീതിയ്ക്കിടയിലും നേഴ്സുമാർ എല്ലാം മാലാഖമാരല്ല, ഇതാ ഞെട്ടിക്കുന്ന തെളിവ്‌

Janayugom Online

കഷ്ടപെടുന്ന കുറേ നല്ല നേഴ്സുമാർക്ക് പേരുദോഷം ഉണ്ടാക്കാൻ ഇങ്ങനെ ചിലർ മതിയല്ലോ എന്ന ആമുഖത്തോടെ ലൈബ അനു എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. പൂർണ്ണമായും ഇതെന്‍റെ ജീവിതത്തിൽ നിന്ന് തന്നെയാണ് എന്നും, ആദ്യമായാണ് ഞാന്‍ ഇത്രയും തുറന്നടിച്ച് എഴുതാന്‍ പോകുന്നത് എന്നും കുറിപ്പിൽ ആദ്യമേ പറയുന്നുണ്ട്.
മാലാഖമാര്‍ എന്ന് ഞാനുൾപ്പടെ നമ്മളെല്ലാവരും വീണ്ടും വീണ്ടും എടുത്ത് പറയാറുണ്ട് നെഴ്സുമാരെ. പക്ഷേ നഴ്സ് എന്ന ജോലി ചെയ്യുന്ന എല്ലാവരും അതിന് യോഗ്യരല്ല എന്നും ലൈബ പറയുന്നു. മാലാഖയുടെ ഭാഗത്തു നിന്ന് സംഭവിച്ച ഒരിക്കലും ന്യായികരിക്കാൻ കഴിയാത്ത ഒരു സംഭവം. കുഞ്ഞുവാവ വരാൻ പോകുന്ന സന്തോഷത്തിലായിരുന്നു കൊച്ച് കുടുംബം എന്നാൽ ആ അമ്മക്ക് കാണേണ്ടി വന്നതാകട്ടെ പൂർണത എത്താത്ത തന്റെ കുഞ്ഞിനേയും. രണ്ട് കാലുകൾക്കിടയിൽ കുഞ്ഞിന്‍റെ പൂർണ്ണത എത്താത്ത ജഡം അമർത്തി പൊട്ടിക്കരയേണ്ടി വന്ന ഒരമ്മയുടെ അവസ്ഥയും കുറിപ്പിൽ പറയുന്നു. എന്‍റെ ഈ കുറിപ്പ് മാലഘയുടെ മുഖമൂടി ഇട്ട ചെകുത്താന്‍മ്മാർക്ക് ഒരു മുന്നറിയിപ്പാണ് എന്നും ലൈബ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ…

കഷ്ടപെടുന്ന കുറേ നല്ല നേഴ്സുമാർക്ക് പേരുദോഷം ഉണ്ടാക്കാൻ ഇങ്ങനെ ചിലർ മതിയല്ലോ..😢

ലൈബ അനു എഴുതുന്നു.

ആദ്യമായാണ് ഞാന്‍ ഇത്രയും തുറന്നടിച്ച് എഴുതാന്‍ പോകുന്നത്.….

പൂർണ്ണമായും ഇതെന്‍റെ ജീവിതത്തിൽ നിന്ന് തന്നെയാണ്.….

മാലാഖമാര്‍ എന്ന് ഞാനുൾപ്പടെ നമ്മളെല്ലാവരും വീണ്ടും വീണ്ടും എടുത്ത് പറയാറുണ്ട് നെഴ്സുമാരെ.…. പക്ഷേ നഴ്സ് എന്ന ജോലി ചെയ്യുന്ന എല്ലാവരും അതിന് യോഗ്യരല്ല…
എന്‍റെ ഈ കുറിപ്പ് മാലഘയുടെ മുഖമൂടി ഇട്ട ചെകുത്താന്‍മ്മാർക്ക് ഒരു മുന്നറിയിപ്പാകണം.….

ഒത്തിരി വേദന അനുഭവിച്ച ഒരമ്മയുടെ കണ്ണീരാണ്.…. മറുപടി പറയണം നിങ്ങള്‍!

ഞാന്‍ അനു(അൻസിയ).
ഭർത്താവും മോളും അടങ്ങിയ ഒരു കുഞ്ഞു കുടുംബത്തിലെ കുടുംബിനി.…

മകൾക്ക് മൂന്ന് വയസ്സ് പ്രായമായി വരുന്നൂ… ഇതെന്താ ഉമ്മീടെ വയറ് വലുതാവുന്നേ 😍 😍 😍

കുഞ്ഞുവാവ വരാൻ പോകുന്ന സന്തോഷത്തിലായിരുന്നു ഞങ്ങളുടെ കൊച്ച് കുടുംബം.…. എന്നും സന്തോഷവും.….

ഒത്തിരി ആഗ്രഹിച്ചൂ. ഞങ്ങളേക്കാളേറെ എന്റെ മോള്.… കുഞ്ഞാവയ്ക്കായ് പാട്ടുകൾ പടിച്ചൂ, കുഞ്ഞാവക്ക് പേരിട്ടൂ.… മിഠായി തുണ്ടുകൾ പോലും കുഞ്ഞാവക്ക് കൂട്ടി വച്ചൂ.….

വയറിൽ പതിയെ കൈ വച്ച് അവൾ പറഞ്ഞിരുന്നു കൂടെ ഇത്താത്ത ഉണ്ടെന്ന്😢😢

04/3/2020 ചെറിയ തൊണ്ട വേദന അനുഭവപ്പെട്ടിരുന്നു.… ആശുപത്രിയിലേക്ക് പോകേണ്ട ഒരു അസുഖം എനിക്കില്ലായിരുന്നു.…

എങ്കിലും പോയി.… കാരണം ..ഞാന്‍ നാല് മാസം ഗർഭിണി ആയിരുന്നൂ… കൂടാതെ 8ന് അനിയന്‍റെ വിവാഹവും.….

ആദ്യം ENT കാണാമെന്ന് വിചാരിച്ചൂ…
പാലക്കാട് ascent ENT HOSPITAL ലേക്ക് പോയി . DR. RESHMI.K PILLAI ആയിരുന്നു കണ്ടത്.…

ഗർഭിണി ആയത് കൊണ്ട് തന്നെ ഇവിടെ അല്ല കാണിക്കേണ്ടത് എന്നായിരുന്നു ആദ്യത്തെ പ്രതികരണം… എന്നാലും വന്നതല്ലെ തൊണ്ടയുടെ അവസ്ഥ ഒന്ന് നോക്കിയേക്കാം എന്ന് പറഞ്ഞു. തൊണ്ടയുടെ ഉള്ളിലെ ഫോട്ടൊ എടുത്ത് കയ്യില്‍ തന്നിട്ട് പറഞ്ഞൂ.…

പേടിക്കാനില്ല.… ശർദ്ദി അലക്ഷ്യമായത് കൊണ്ടാവാം ചെറിയ ചുവപ്പുണ്ട്.… നല്ല ഫിസിഷ്യനെ ഒന്ന് കണ്ടോളൂ.…. ഈ സമയത്ത് അവരുടെ നിർദ്ദേശങ്ങളാണ് എടുക്കേണ്ടത് എന്ന്.…

അങ്ങനെ അന്ന് തന്നെ ഫിസിഷ്യനെ കാണാന്‍ പോയി.… മോള് ഭയങ്കര കളിയിലായിരുന്നൂ… വയറിനുള്ളിലുള്ള ആളുമായിട്ട്.…

സന്തോഷത്തോടെ

ഞങ്ങൾ അവിടെ എത്തി .

ഡോക്ടറെ കണ്ടൂ… വളരെ മാന്യമായ പെരുമാറ്റമുള്ള ചെറുപ്പക്കാരൻ.… ഇന്ന് ഇവിടെ അഡ്മിറ്റാവാം തൊണ്ട വേദന കാരണം ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു.

വീടിനേക്കാൾ ഇവിടെയാണ് സേഫ്… ഇവിടെ ഞങ്ങളൊക്കെ ഇല്ലെ വിളിക്കപ്പുറം.…

എന്ന അദ്ദേഹത്തിന്‍റെ വാക്കിന് അന്ന് വലിയൊരു ബലമായിരുന്നൂ.….

രണ്ട് ദിവസം അവിടെ അഡ്മിറ്റായിരുന്നൂ ഞാന്‍ .…

മൂന്നാമത്തെ ദിവസം എനിക്ക് ഒരു പനി അനുഭവപ്പെട്ടു അതുകൊണ്ട് തന്നെ ഡിസ് ചാർജ് 9/3/2020 വരെ നീണ്ടു.…

തലേ ദിവസം എന്‍റെയും കുഞ്ഞിന്‍റെയും ആരോഗ്യ നിലയിൽ ഒരു പ്രശ്നവുമില്ല എന്ന റിപ്പോർട്ടും എന്‍റെ കയ്യിലുണ്ട്.….

നാളെ പോവാട്ടൊ എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞാനൊരുക്കലും അറിഞ്ഞിരുന്നില്ല അത് കുഞ്ഞിന്‍റെ പൂർണ്ണമല്ലാത്ത രൂപം കണ്ടിട്ടാവുമെന്ന്…😢 😢 😢

9/3/2020 പുലർച്ചെ 2.30 മൂത്രമൊഴിക്കാൻ ബാത്രൂമിലേക്ക് പോയി… ചെറിയ രീതിയിൽ ചോരയടയാളം ശ്രദ്ധയിൽപ്പെട്ടതും വേഗം നെഴ്സിനെ വിളിക്കാൻ ഉമ്മയോട് പറഞ്ഞു ഞാന്‍ .…

ഉമ്മ മൂന്നു തവണ നിരന്തരമായി വിളിച്ചത് കൊണ്ട് മാത്രം അവർ വന്നൂ.….

ദേക്ഷ്യത്തോടെ എന്തേ എന്നൊരു ചോദ്യം…

മോൾക്ക് ചെറിയ ബ്ലീഡിങ്ങ് ഉണ്ടല്ലൊ സിസ്റ്ററേ.… ഉമ്മ പറഞ്ഞു

ബ്ലീഡിങ് ഉണ്ടെങ്കില്‍ പാഡ് വക്കണം എന്ന് അവരെത്ര കൂളായിട്ടാണെന്നൊ പറഞ്ഞത്.….

എന്‍റെ കുഞ്ഞിനെ നഷ്ടമാവല്ലെ എന്ന് പ്രാർത്ഥിക്കുന്ന എന്നോട് ഒരിക്കലും അത് ആ സ്ത്രീ പറയാന്‍ പാടില്ലാത്തതല്ലെ?

ഒരു സ്ത്രീ അമ്മയാവാൻ തയ്യാറാവുന്നതിന്‍റെ അടയാളമല്ലെ മാസമുറ ഇല്ലാതാവുന്നത്.…

പാഡ് എന്‍റെ കയ്യിലില്ലാ എന്ന് പറഞ്ഞപ്പോൾ അത് കൊണ്ടല്ലേ നീ വരേണ്ടത് എന്ന്.… അവരെന്തൊരു സ്ത്രീയാണ്…

ഞാന്‍ എന്തിന് പാഡ് കരുതണം?

ഞാന്‍ പ്രസവിക്കാന്‍ വന്നവളാണൊ?
കുഞ്ഞിനെ പിഴിതെറിയാൻ വന്നതാണൊ?

😢 😢 അല്ല…

കുഞ്ഞിന് ഒരു ബുദ്ധിമുട്ടും ഈ അമ്മയിലൂടെ വരരുത് എന്ന പ്രാർത്ഥനയിൽ വന്നതാണ്…😒

ആ സമയത്ത് ഞാനനുഭവിച്ച പിടച്ചിൽ ഏതൊരു സ്ത്രീക്കും മനസിലാവും.… അവർക്കൊഴികെ…
നീ കിടക്കുന്ന ഷീറ്റ് വലിച്ച് കീറി ഉപയോഗിക്കൂ എന്ന് പറഞ്ഞ് അവര് പോയി…

പൊട്ടി കരഞ്ഞു ഞാന്‍ … അപ്പോഴും എന്‍റെ കുഞ്ഞിന്‍റെ പിടച്ചിൽ ഞാനനുഭവിക്കുന്നുണ്ടായിരുന്നു.….

ഉമ്മാ.….. ഡോക്ടറെ വിളിക്കാന്‍ പറ ഉമ്മാ.… കുഞ്ഞു അനങ്ങുന്നുണ്ട് … എനിക്കതറിയുന്നുണ്ട്… ഡോക്ടറെ വിളിക്കുമ്മാ.…

വീണ്ടും പല തവണ ഉമ്മ ആ നെഴ്സിന്‍റെ മുന്നിലേക്ക് പോയി.… അവരാരും പിന്നെ റൂമിലേക്ക് വന്നില്ല… ഡോക്ടറെ വിളിച്ചിട്ടുണ്ട് എന്നല്ലാതെ മറ്റൊരു മറുപടിയും കിട്ടിയതുമില്ല…

സമയം 6.30 ഡോക്ടർ പോയിട്ട് ഒരു നഴ്സ്പോലും വന്നില്ല… ശക്തമായ വയറുവേദന അനുഭവപ്പെട്ട് തുടങ്ങി .… വീണ്ടും വീണ്ടും ചോദിക്കുമ്പോൾ അവരുടെ മറുപടി ഇത്ര തന്നെ ഡോക്ടറെ വിളിച്ചിട്ടുണ്ട്.….

കുഞ്ഞിനെ നഷ്ടപ്പെട്ടൂന്ന് ബോധ്യമായി എനിക്ക്…

മറ്റൊരാളുടെ സഹായവുമില്ലാതെ കിടന്നറൂമിൽ ഞാനെന്‍റെ കുഞ്ഞിനെ പ്രസവിച്ചൂ… ജീവനില്ലാതെയാണ് നീ എന്നിൽ നിന്നും പൊഴിയുന്നത് എന്ന് അറിഞ്ഞ് കൊണ്ട് തന്നെ…

എന്നിട്ടും തീർന്നില്ല ഞാനവിടെ അനുഭവിച്ചത്..

രണ്ട് കാലുകൾക്കിടയിൽ കുഞ്ഞിന്‍റെ പൂർണ്ണത എത്താത്ത ജഡം അമർത്തി ഞാന്‍ കിടന്നത് 9am വരെ.…. വീട്ടുകാരുടെ ഇടപ്പെടൽ പിന്നെ എന്‍റെ ജീവനുവേണ്ടിയായ്.… ചോരയിൽ കുളിച്ച് കിടക്കുന്ന എന്നെ ഇത്രയും കഴിഞ്ഞിട്ടാണ് ലേബർ റൂമിലേക്ക് എത്തിച്ചത്… അതും വീൽചെയറിൽ.…

എന്‍റെ കുഞ്ഞ് താഴെ വീഴരുതെ എന്ന് മനസ്സിൽ ഒരായിരം തവണ പറയാതെ ഒരമ്മയ്ക്കും എഴുന്നേൽക്കാൻ സാധിക്കില്ല.😒 😒 😒

ലേബർ റൂമിലെത്തി… കണ്ടത് രണ്ട് നെഴ്സിനെ .. അവരാണെങ്കിൽ വീട്ടിലെ വിശേഷങ്ങൾ പറഞ്ഞിരിക്കാ.…..

ഇത്രയും നേരം ഒരു ഡോക്ടർപ്പോലും എന്‍റെ അടുത്തേക്ക് വന്നിട്ടില്ല.…

ഞാന്‍ അവിടെ അഡ്മിറ്റായത് മുതൽ റൂം വൃത്തിയാക്കാൻ ഒരു സ്ത്രീ വന്നിരുന്നു… അവരെന്‍റെ അടുത്ത് വന്ന് എന്നെ വൃത്തി ആക്കാന്‍ തുടങ്ങി .… ഞാന്‍ വളരെ തളർന്നിരുന്നൂ അപ്പോഴേക്കും.… അവരെ സഹായിക്കാൻ എന്ന പോലെ നെഴ്സും കൂടി.… നെഴ്സ് എന്നോട് അടി വസ്ത്രം ഊരാന്‍ ആവശ്യപ്പെട്ടൂ… എന്‍റെ കുഞ്ഞിനെ എനിക്ക് കാണാന്‍ വയ്യായിരുന്നു.… എന്നിട്ടും അവർ ഉച്ഛത്തിൽ പറഞ്ഞു ഊരടീ.…

പൂർണ്ണത എത്താത്ത കുഞ്ഞിനെ ഞാന്‍ എന്‍റെ രണ്ട് കൈകൾ കൊണ്ട് എടുത്ത് അവര് തന്ന പാത്രത്തിലേക്ക് വച്ച് കൊടുത്തൂ. അവശേഷിക്കുന്ന കുഞ്ഞിന്‍റെ എന്തെങ്കിലും അവശിഷ്ടങ്ങള്‍ ഉണ്ടൊ എന്ന് നോക്കാൻ എനിക്ക് സാധിക്കുന്നില്ലായിരുന്നൂ.…
പൂർണ്ണതയെത്താത്ത എന്‍റെ കുഞ്ഞിന്‍റെ രൂപം ഇന്നും എന്‍റെ മനസ്സിലുണ്ട്…

കഴിഞ്ഞൂ അവിടത്തെ കലാപരിപാടി.… റൂമിൽ പോയി പാഡ് വക്കാൻ പറഞ്ഞൂ.…

എന്നെ ഒന്ന് വൃത്തിയാക്കാതെ എത്രയൊ ആളുകളുടെ മുന്നിലൂടെ ഞാന്‍ വീൽ ചെയറിൽ പോയി.…

ഉമ്മയും ഭർത്താവും ചേർന്ന് എന്‍റെ വസ്ത്രങ്ങള്‍ മാറ്റി.…. എന്ത് പറഞ്ഞാണ് അവരെന്നെ സമാധാനിപ്പിക്കുക.… ഇക്ക കരയുന്നത് അന്നല്ലാതെ ഞാനൊരിക്കലും കണ്ടിട്ടില്ല.…

അവസാനിച്ചൂ എല്ലാം.….

10.45 ഡോക്ടർ റൂമിലേക്ക് വന്നു.… എന്നത്തേയും പുഞ്ചിരിയോടെ.…

ചോദ്യം … സുഖായി ഇരിക്കുന്നല്ലൊ എന്ന്.…
ഒരു പൊട്ടനെപ്പോലെ അയാളത് ചോദിച്ചപ്പോൾ!

നടന്നത് ഒന്നും അറിഞ്ഞില്ലേ എന്ന ഞങ്ങളുടെ ചോദ്യത്തിന് അയാളൊന്നും അറിഞ്ഞില്ലെന്നായി.…

വിളിച്ചെന്ന് എന്തിന് നുണ പറഞ്ഞൂ നെഴ്സ്?

എന്ത് കൊണ്ട് വിളിച്ചില്ല?

ഇത്തരം സന്ദര്‍ഭങ്ങളിൽ ഡ്യൂട്ടീ ഡോക്ടർ എത്തേണ്ടതല്ലേ?

റൂമിൽ കിടന്ന് പ്രസവിച്ചു എന്നിട്ടും വീൽ ചെയറിലാണൊ കൊണ്ട് പോകേണ്ടത്?

ലേബർ റൂമിൽ ക്ലീനിങ് ജോലിക്കാരിയാണൊ പേഷ്യ ന്‍റെ നോക്കേണ്ടത്?

ഇതിന് നടപടി എടുക്കണം.…

നെഴ്സ് മാലഖയാണ് എന്ന് പറഞ്ഞാൽ മാലാഖ ആവില്ല.… ഒരാള്‍ തെറ്റ് ചെയ്യ്താൽ എല്ലാവരും പഴി കേൾക്കേണ്ടി വരില്ലേ..

പരാതി കൊടുത്തിട്ട് ഒരുപാട് തവണ വിളിച്ച് അന്യേക്ഷിച്ചിട്ടും ഒരു തരത്തിലുള്ള മറുപടിയും ആശുപത്രിയില്‍ നിന്നും കിട്ടിയില്ല. …
മൂന്ന് ഗൈനക്കിനെ കാണിച്ചപ്പോഴും പറഞ്ഞത് ഒരേ ഉത്തരം.… കുഞ്ഞിനെ നഷ്ടമാവില്ലായിരുന്നു ചികിൽസ കിട്ടിയിരുന്നെങ്കിൽ.…

ഇത് എല്ലാവരിലും എത്തണം… നഷ്ടമായത് കിട്ടില്ലെന്നറിയാം… എന്നിരുന്നാലും ഇനി ഇത് പോലെ ഒരമ്മയ്ക്കും വരരുത്…

പറ്റുമെങ്കിൽ ഇത് ഷെയർ ചെയ്യ്ത് എത്തിക്കണം എല്ലാവരിലും

Rajiv Gand­hi Co-Oper­a­tive Hos­pi­tal പാലക്കാട്

you may also like this video