July 2, 2022 Saturday

Latest News

July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022

കൊറോണ; രോഗബാധിതരെ ശുശ്രൂഷിക്കാൻ സമയം തികയുന്നില്ല, മുടി മുറിച്ച് കളഞ്ഞ് നഴ്സുമാർ

By Janayugom Webdesk
February 1, 2020

കൊറോണ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കാൻ സമയം തികയാത്തതിനാൽ സ്വന്തം മുടി മുറിച്ച് കളഞ്ഞ് വുഹാനിലെ നഴ്സുമാർ. തലമുടി പരിപാലിക്കുന്നതിനുള്ള സമയം പോലും നഷ്ടപ്പെടരുതെന്നാണ് ഇവര്‍ കരുതുന്നത്. ഇതോടെ ജോലി ചെയ്യാന്‍ അത്രകൂടി സമയം ലഭിക്കുമല്ലോ എന്നാണ് ഇവര്‍ പറയുന്നത്. വുഹാന്‍ യൂണിയന്‍ മെഡിക്കല്‍ കോളേജിലെ 31 വനിതാ നഴ്സുമാരാണ് തങ്ങളുടെ മുടി മുറിച്ചു കളഞ്ഞതായി ചൈനീസ് മാധ്യമമായ സിന്‍ച്യൂ ആണ് റിപ്പോര്‍ട്ട് ചെയ്തത്. മുടിയുടെ നീളം കുറഞ്ഞിരിക്കുന്നത് വൈറസ് ബാധയുടെ സാധ്യതയും വിയര്‍പ്പും ബാക്ടീരിയയും ഉല്‍പാദിപ്പിക്കുന്നതും കുറയ്ക്കുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.

‘സുരക്ഷ ഉറപ്പ് വരുത്താനും ഞങ്ങളുടെ രോഗികളെ ശുശ്രൂഷിക്കാനും എളുപ്പമാക്കാന്‍ ഞങ്ങള്‍ ഞങ്ങളുടെ മുടി മുറിച്ചു. എല്ലാ ദിവസവും കുളിക്കാനും മുടി വൃത്തിയാക്കാനും ഞങ്ങള്‍ക്ക് സമയം കിട്ടാറില്ല.’ വനിതാ നഴ്സുമാരിലൊരാള്‍ പറഞ്ഞു. വൈറസിനെ പ്രതിരോധിക്കാന്‍ 1000 മെഡിക്കല്‍ ജീവനക്കാരും 700 കിടക്കകളും സജ്ജമാണെന്നും അവര്‍ പറയുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.