കൊറോണ ബാധിതരെ പരിചരിച്ച നഴ്‌സുമാരെ വാടകവീട്ടിൽ നിന്ന് ഇറക്കി വിട്ടു. കോട്ടയം മെഡിക്കൽ കോളജിലെ മൂന്ന് മെയിൽ നഴ്‌സുമാരെയാണ് വീട്ടിൽ നിന്ന് പുറത്താക്കിയത്. രോഗം പടരാൻ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് ഇവരെ വീട്ടുടമസ്ഥൻ പുറത്താക്കിയതെന്ന് നഴ്‌സുമാർ പറയുന്നു.
ആശുപത്രിയിൽ തന്നെ കൊറോണാ വാർഡിന് മുകളിലത്തെ മുറിയിലാണ് നഴ്‌സുമാർ ഇപ്പോൾ താമസിക്കുന്നത്. അതിനിടെ സംഭവം അറിഞ്ഞ ജില്ലാ കളക്ടർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. നഴ്‌സുമാർക്ക് മെഡിക്കൽ കോളജിൽ തന്നെ താമസ സൗകര്യം ഒരുക്കുമെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകി.
എന്നാൽ നഴ്‌സുമാരോട് ഇറങ്ങി പോകാൻ തങ്ങൾ പറഞ്ഞിട്ടില്ലെന്നും മറിച്ച് താൻ ഒരു ഹൃദ്രോഗി ആയതിനാൽ ശ്രദ്ധിക്കണം എന്ന് മാത്രമാണ് അറിയിച്ചതെന്നും വീട്ടുടമസ്ഥൻ പറയുന്നു. വൈകുന്നേരം തിരിച്ചെത്തിയ നഴ്‌സുമാർ തൽക്കാലത്തേക്ക് താമസിക്കാൻ ക്വാർട്ടേഴ്സ് ലഭിച്ചെന്നും ഒരു മാസത്തിന് ശേഷം തിരികെ എത്തുമെന്ന് അറിയിച്ചിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.