8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 6, 2024
September 5, 2024
September 4, 2024
September 1, 2024
August 31, 2024
August 30, 2024
August 30, 2024
August 28, 2024
August 27, 2024
August 26, 2024

മൾട്ടി സ്റ്റാർ സാന്നിദ്ധ്യവുമായി വിരുന്നിൻ്റെ ഒഫീഷ്യൽ ടീസർ — എത്തി

Janayugom Webdesk
August 9, 2024 9:51 pm

മൾട്ടിസ്റ്റാർ സാന്നിദ്ധ്യത്തിലൂടെ എത്തുന്ന വിരുന്ന് എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടിരിക്കുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ അഡ്വ. ഗിരീഷ് നെയ്യാറാണ്. തെന്നിൻഡ്യൻ ആക്ഷൻ ഹീറോ അർജുൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം ഏറെ തിരക്കുള്ള നടി നിഖിഗിൽ റാണി നായികയാകുന്നതും ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു. ഏറെ ദുരുഹതകൾ ഒരുക്കിക്കൊണ്ടാണ് കണ്ണൻ താമരക്കുളം ഈ ടീസർ ഒരുക്കിയിരിക്കുന്നതെന്ന് ടീസർ ശ്രദ്ധിച്ചാൽ മനസ്സിലാകും. പ്രേക്ഷകർ ഏറെ കൗതുകമായിത്തന്നെ ഈ ടീസറിന്നെ ഏറ്റെടുത്തു എന്നാണ് സോഷ്യൽ മീഡിയായിൽ ഇതിൻ്റെ പ്രതികരണം എത്തിയിരിക്കുന്നത്. ഉദ്വേഗവും, സസ്പെൻസുമൊക്കെ ഈ ടീസറിൽ വ്യക്തമാകുന്നു.
ഇത് ഈ ചിത്രത്തിൻ്റെ പൊതുസ്വഭാവം തന്നെയാണന്നത് വ്യക്തം. ആഗസ്റ്റ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഈ ടീസർ പുറത്തുവിട്ടിരിക്കുന്നത്. മുകേഷ്, ഗിരീഷ് നെയ്യാർ„ ആജു വർഗീസ്, ബൈജു സന്തോഷ്, എന്നിവരും മുഖ്യമായ വേഷമണിയുന്നു. ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് പെരടി, അജയ് വാസുദേവ്, സോനാ നായർ എന്നിവരും പ്രധാന താരങ്ങളാണ്. തിരക്കഥ ‑ദിനേശ് പള്ളത്ത്. ഗാനങ്ങൾ — കൈതപ്രം, റഫീഖ് അഹമ്മദ്. സംഗീതം — രതീഷ് വേഗ, സാനന്ദ് ജോർജ്. പശ്ചാത്തല സംഗീതം- റോണി റാഫേൽ. ഛായാഗ്രഹണം — രവിചന്ദ്രൻ. എഡിറ്റിംഗ് — വി.റ്റി. ശ്രീജിത്ത്. കലാസംവിധാനം — സഹസ് ബാല. മേനപ്പ് — പ്രദീപ് രംഗൻ. കോസ്റ്റ്യും — ഡിസൈൻ- അരുൺ മനോഹർ. നിശ്ചല ഛായാഗ്രഹണം. ശ്രീജിത്ത് ചെട്ടിപ്പടി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ — സുരേഷ് ഇളമ്പൽ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്. അഭിലഷ് അർജുൻ. നിർമ്മാണ നിർവ്വഹണം — അനിൽ അങ്കമാലി. രാജീവ് കൊടപ്പനക്കുന്ന്

വാഴൂർ ജോസ്.

Eng­lish sum­ma­ry ; The offi­cial teas­er of Virun­nu with mul­ti-star pres­ence is here

You may also like thi video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.