വൃദ്ധനെ അയൽവാസി കോടാലി കൊണ്ട് അടിച്ചു കൊന്നു

Web Desk

ഇടുക്കി

Posted on October 18, 2020, 5:54 pm

മദ്യപിച്ച് ചീട്ടുകളി നടത്തിയവർ തമ്മിലുണ്ടായ വാക്കുതർക്കം സഹകളിക്കാരന്റെ കൊലപാതകത്തിൽ കാലാശിച്ചു. വിമുക്തഭടനായ
കമ്പംമെട്ട് തണ്ണി പാറയിൽ  .തണ്ണിപാറ ജാനകിമന്ദിരം രാമഭദ്രൻ 73 ആണ് അയൽവാസി കോടാലികൊണ്ട് തലക്കടിച്ചു  കൊലപ്പെടുത്തിയത്. .ശനിയാഴ്ച വൈകിട്ട് 8. 30 ഓടെ പ്രതി തെങ്ങും പള്ളിയിൽ വീട്ടിൽ വർഗ്ഗീസ് (62- ജോർജ്ജ് കുട്ടി)യുടെ വീട്ടിലായായിരുന്നു സംഭവം.

ഒറ്റയ്ക്ക് താമസിക്കുന്ന രാമഭദ്രനും ജോർജുകുട്ടിയും ദിവസവും രാത്രികാലങ്ങളിൽ ചെറിയ തുകയ്ക്ക് ചീട്ടു കളിക്കുകയും മദ്യപിക്കുകയും ചെയ്യുമായിരുന്നു. ശനിയാഴ്ച  ചീട്ടുകളിക്കിടയിൽ കള്ളകളി കാണിച്ചുവെന്നാരോപിച്ച് ഇരുവരും തമ്മിൽ  തർക്കം നിലനിന്നിരുന്നു.  മദ്യപിച്ച ശേഷം ഇതിനെ പറ്റി ഉണ്ടായ തർക്കത്തെ തുടർന്ന് ഇരുവരും ഏറ്റുമുട്ടുകയായിരുന്നു.ജോർജ്കുട്ടി രാമഭദ്രനെ കോടാലികൊണ്ട് തലയ്ക്ക് അടിക്കുകയും  ചവിട്ടി  വീഴ്ത്തുകയുമായിരുന്നു. ആദ്യം ജോർജ്ജ്കുട്ടിയെ രാമഭദ്രൻ മർദ്ധിക്കുകയായിരുന്നുവെന്ന് അറസ്റിലായാ പ്രതി പറഞ്ഞതായി കമ്പംമെട്ട് പൊലീസ് പറയുന്നു.

പരിക്കേറ്റ ജോർജ്ജുകുട്ടി ആശുപത്രിയിൽ പോകുന്നതിനായി അനുജൻ്റെ സഹായം തേടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.രാത്രി പത്ത് മണിയോടെ സ്ഥലത്തെത്തിയ കമ്പംമെട്ട് പോലീസ് രാമഭദ്രനെ മരിച്ചു കിടക്കുന്ന നിലയിൽ
കണ്ടെത്തുകയായിരുന്നു. രാമഭദ്രന്റെ ഭാര്യ മരിച്ച് പോകുകയും ജോർജ്ജ കുട്ടി വിവാഹ മോചിതനുമാണ്. ഇരുവരും അവരവരുടെ വീടുകളിൽ ഒറ്റയ്ക്കാണ് താമസിച്ച് വന്നിരുന്നത്.

വ്യാജ മദ്യം നിർമിച്ച് കഴിച്ച ശേഷമാണ് ഇവർ തർക്കത്തിൽ ഏർപ്പെട്ടത്. ഇതിൽ പ്രതിയ്‌ക്കെതിരെ കേസ് എടുത്തതായും കമ്പംമെട്ട് സി.ഐ ജി സുനിൽകുമാർ പറഞ്ഞു.രാമഭദ്രന്റെ ഭാര്യ പരേതയായ സാവിത്രി. മക്കൾ: മിനി, ബിന്ദു, ബിജു. മരുമക്കൾ: വിമല, ഷിബു, ഉഷ. മൃതദേഹം കോവിഡ് പരിശോധനക്കും പോസ്റ്റുമോർട്ടിത്തിനുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

you may also like this video