Web Desk

നെടുങ്കണ്ടം

January 17, 2020, 8:54 pm

വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Janayugom Online

മുണ്ടിയെരുമയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കൊല്ലം സ്വദേശിയെ കണ്ടെത്തി. വിരമിച്ച ബാങ്ക് ജീവനക്കാരനായ കൊല്ലം സ്വദേശി ആശ്രമം തെങ്ങില്‍ വീട്ടില്‍ കൃഷ്ണകുമാര്‍ (57) ആണ് മരിച്ചത്. അസുഖ ബാധിതനായ കൃഷ്ണകുമാര്‍ ബാങ്കില്‍ നിന്ന് സ്വയം വിരമിക്കുകയായിരുന്നു. ഭാര്യയുമായി അകന്നുകഴിയുന്ന ഇദ്ദേഹം മുണ്ടിയെരുമയിലെ വാടക വീടിന്റെ രണ്ടാം നിലയില്‍ രണ്ട് വര്‍ഷമായി തനിച്ച് താമസിച്ചുവരികയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിനെ രാവിലെ കാണാത്തതിനെ തുടര്‍ന്ന് വാടക വീട്ടുടമ മുകളിത്തെ നിലയില്‍ താമസിക്കുന്ന വാടകക്കാരനെ കാണുവാന്‍ ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൃദയാഘാതമാകാം മരണകാരണമെന്ന് പ്രഥമിക നിഗമനം.
അസുഖ ബാധിതനായ കൃഷ്ണകുമാറിനെ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ നെടുങ്കണ്ടം പൊലീസിനെ സമീപിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണ് കൃഷ്ണകുമാറിന്റെ മരണം. ബന്ധുമിത്രാതികള്‍ മൃതദ്ദേഹം ഏറ്റെടുത്തില്ലെങ്കില്‍ പൊതുശ്മശാനത്തില്‍ പിന്നീട് സംസ്‌കാരം നടത്തും. നെടുങ്കണ്ടം പൊലീസ് അന്വേഷണം നടത്തി വരുന്നു.

Eng­lish sum­ma­ry: The old man was found dead in a rent­ed house