October 3, 2022 Monday

Related news

October 3, 2022
October 1, 2022
September 29, 2022
September 29, 2022
September 29, 2022
September 22, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022

അമ്മയുടെ മൃതദേഹത്തിനരികെ ഒന്നരവയസുള്ള കുഞ്ഞ് രണ്ട് ദിവസം പട്ടിണികിടന്നു

Janayugom Webdesk
പൂനെ
May 1, 2021 6:09 pm

മഹാരാഷ്ട്രയില്‍ അമ്മയുടെ മൃതദേഹത്തിന് അരികെ ഭക്ഷണം ലഭിക്കാതെ 18 മാസം പ്രായമുള്ള കുഞ്ഞ് രണ്ട് ദിവസം പട്ടിണികിടന്നു. കോവിഡ് ഭയന്ന് വീട്ടിലേക്കാരും വരാതിരുന്നതോടെയാണ് കുഞ്ഞിന് രണ്ട് ദിവസം വീട്ടിനുള്ളില്‍ പട്ടിണിക്കിടക്കേണ്ടിവന്നത്. പിന്നീട് പൊലീസെത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. ശനിയാഴ്ചയായിരിക്കണം ഇവര്‍ മരിച്ചതെന്നാണ് പൊലീസ് നിഗമനം. രണ്ട് ദിവസമാണ് കുഞ്ഞ് ഭക്ഷണവും വെള്ളവും കിട്ടാതെ വീടിനകത്ത് കഴിഞ്ഞത്. തിങ്കളാഴ്ചയാണ് പൊലീസ് എത്തി വാതില്‍ പൊളിച്ച് മൃതദേഹം പുറത്തെടുക്കുന്നത്. അമ്മയുടെ മൃതദേഹത്തിനരികെ ഇരിക്കുകയായിരുന്നു കുഞ്ഞ്.

പൊലീസ് എത്തിയിട്ടും അയല്‍വാസികളാരും കുഞ്ഞിനെ ഏറ്റെടുക്കാന്‍ തയ്യാറായില്ല. കോവിഡ് ബാധമൂലമാണോ യുവതിയുടെ മരണം സംഭവിച്ചത് എന്ന ഭയത്തിലായിരുന്നു നാട്ടുകാര്‍. അവസാനം വനിതാ പൊലീസ് ഉദ്യോഗസ്ഥകളാണ് കുഞ്ഞിനെ എടുക്കുകയും പാലുകൊടുക്കുകയും ചെയ്തത്. പൊലീസ് കോൺസ്റ്റബിള്‍മാരായ സുശീല ഗഭാലെയും രേഖ വാസുവിന്റെയും നന്മ നിറഞ്ഞ മനസ്സിനെ രാജ്യം ഇപ്പോൾ അഭിനന്ദിക്കുകയാണ് .

”എനിക്കു രണ്ട് കുട്ടികളുണ്ട്. ഒരാൾക്ക് എട്ടും ഒരാള്‍ക്ക് ആറും. ഈ കുഞ്ഞിനെ കണ്ടപ്പോൾ സ്വന്തമെന്ന പോലെയാണ് എനിക്ക് തോന്നിയത്. അവന് നല്ല വിശപ്പുണ്ടായിരുന്നു.. കൊടുത്ത പാല്‍ എല്ലാം വേഗം കുടിച്ചു”. സുശീല പറയുന്നു. ”കുഞ്ഞിന് ചെറിയ പനിയുണ്ടായിരുന്നു, ഉടനെ ഡോക്ടറെ കാണിച്ചു, മറ്റ് കുഴപ്പങ്ങളൊന്നുമില്ല”, രേഖ കൂട്ടിച്ചേര്‍ത്തു.

കുഞ്ഞിന് കോവിഡ് ടെസ്റ്റും നടത്തി, ഫലം നെഗറ്റീവാണെന്നും രേഖ പറഞ്ഞു. കുഞ്ഞിനെ സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിയുടെ അമ്മയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. ഉത്തർപ്രദേശിൽ ജോലി ചെയ്യുകയാണ് കുട്ടിയുടെ പിതാവ്.

Eng­lish sum­ma­ry; the-one-and-a-half-year-old-baby-starved-to-death-near-his-mothers-body-for-two-days

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.