കിലോക്ക് 300 രൂപ നിരക്കിൽ 100 കിലോ ഒമാൻ മത്തി വിറ്റ സംഭവം മൂന്ന് പേർ അറസ്റ്റിൽ. കേളം വളപ്പിൽ അബൂബക്കർ (43), മുസ്തഫ (40), കണ്ണൻചാത്ത് വളപ്പിൽ ചെറിയാമുണ്ണി (50) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മലപ്പുറം നരിപ്പറമ്പിലെ കച്ചവട കേന്ദ്രത്തിൽ നിന്നാണ് 100 കിലോ ഒമാൻ മത്തിയും 50 കിലോ ചെമ്മീനും പിടിച്ചെടുത്തു. സംഭവത്തിൽ മീൻ വിൽപന നടത്തിയിരുന്ന കട പൊലീസ് പൂട്ടിച്ചു.
ഫോർമലിൻ ചേർത്ത് പൊതിഞ്ഞ് പെട്ടിയിലാക്കി സ്റ്റിക്കറൊട്ടിച്ചാണ് മത്സ്യം വിപണിയിലെത്തുന്നത്. കടലിൽ നിന്ന് വള്ളക്കാർ പിടിച്ചുകൊണ്ടുവന്ന മത്സ്യമെന്ന വ്യാജേനയാണ് വിൽപന. മത്തിയും ചെമ്മീനുമെല്ലാം പെട്ടികളിലാക്കി വളാഞ്ചേരിയിൽ നിന്ന് നരിപ്പറമ്പിലെത്തിയതെന്നാണ് പൊലീസിനു ലഭിച്ച വിവരം. കിലോഗ്രാമിന് 300 രൂപ വച്ചാണ് വിൽപന നടത്തിയിരുന്നത്. പൊന്നാനി സിഐ മഞ്ജിത്ത് ലാൽ, എസ്ഐ ബേബിച്ചൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ പരിശോധന നടന്നത്. പെട്ടിയിൽ ഭദ്രമാക്കി വരുന്ന മത്സ്യത്തിന് ഒരുവർഷത്തെ കാലാവധി വരെ പെട്ടിക്ക് പുറത്തുള്ള സ്റ്റിക്കറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പൊന്നാനി മേഖലയിലേക്ക് പുറത്തുനിന്ന് മത്സ്യം കൊണ്ടുവരുന്നത് പൂർണമായി തടഞ്ഞിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പരമ്പരാഗത വള്ളക്കാർക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി നൽകിയിട്ടുള്ളത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.