Web Desk

കൊച്ചി:

January 28, 2021, 6:18 pm

ഓൺലൈൻ പരിപാടി സെറ്റിൽ മാർച്ച് അഞ്ചിന് തുടങ്ങും

Janayugom Online

കേരള നിയമചരിത്രത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിപാടിയായ സെറ്റിൽ 2021ന്റെ ഔപചാരിക ഉദ്ഘാടനം മാർച്ച് അഞ്ചിന് മന്ത്രി കെ. ടി ജലീൽ നിർവഹിക്കും. മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സാബു തോമസ് അധ്യക്ഷത വഹിക്കും. 35ൽപരം ദിവസങ്ങളിലായി 60ലേറെ സെഷനുകളിലായാണ് പരിപാടി നടക്കുന്നത്. ലോകമെമ്പാടുമുള്ള നാൽപതോളം വിദഗ്ധരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

കക്ഷികൾക്ക് തങ്ങളുടെ വ്യക്തപരവും വാണിജ്യപരവുമായ പ്രശ്നങ്ങൾ കോടതിക്ക് പുറത്ത് വിദഗ്ധരുടെ സഹായത്തോടെ സൗഹാർദപരമായി ഒത്തുതീർപ്പിലെത്താൻ അവസരം സൃഷ്ടിക്കുന്ന ഒരുബദൽ തർക്ക പരിഹാര മാർഗമാണ് മീഡിയേഷൻ. മീഡിയേഷന് കേരളത്തിൽ കൂടുതൽ പ്രചാരവും സ്വീകാര്യതയും ഉണ്ടാക്കിയെടുക്കുകയും അത് ഫലപ്രദമായി നടത്താൻ നൈപുണ്യമുള്ള പ്രൊഫഷനലുകളെ വളർത്തിയെടുക്കുകയും ചെയ്യുകയാണ് സെറ്റിലിന്റെ പ്രധാന ലക്ഷ്യം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847910002.വാർത്താസമ്മേളനത്തിൽ ഡോ. ഇ. ആർ ജയറാം, രാജേഷ് സി. മുട്ടത്ത് എന്നിവർ പങ്കെടുത്തു.

ENGLISH SUMMARY: The online event set will start on March 5th

YOU MAY ALSO LIKE THIS VIDEO