18 July 2024, Thursday
KSFE Galaxy Chits Banner 2

ഓർത്തഡോക്സ് സഭയുടെ നിയുക്ത മെത്രാൻമാർക്ക് നാളെ റമ്പാൻ സ്ഥാനം നൽകും

Janayugom Webdesk
കോട്ടയം
June 1, 2022 8:06 am

കഴിഞ്ഞ ഫെബ്രുവരിയില്‍ കോലഞ്ചേരിയിൽ വച്ച് കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ യോഗം മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത ഏഴുപേരിൽ, ആറ് വൈദികർക്ക് നാളെ പരുമല സെമിനാരിയിൽ വച്ച് റമ്പാൻ സ്ഥാനം നൽകും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രധാന കാർമികത്വം വഹിക്കും. ഫാ. എബ്രഹാം തോമസ്, ഫാ. പി സി തോമസ്, ഫാ. വർഗീസ് ജോഷ്വാ, ഫാ. വിനോദ് ജോർജ്, ഫാ. റെജി ഗീവർഗീസ്, ഫാ. സഖറിയാ നൈനാൻ എന്നിവർക്കാണ് റമ്പാൻ സ്ഥാനം നൽകുന്നത്. 

രാവിലെ 6.15‑ന് പ്രഭാത നമസ്കാരം. തുടർന്ന് ഏഴുമണിക്ക് വിശുദ്ധ കുർബ്ബാന. കുർബ്ബാന മധ്യെ നടക്കുന്ന ശുശ്രൂഷയ്ക്ക് സഭയിലെ മെത്രാപ്പോലീത്താമാർ സഹകാർമ്മികരായിരിക്കും. ജൂലൈ 28ന് പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലിൽ വച്ചാണ് ഏഴുപേർക്കും മെത്രാപ്പോലീത്താ സ്ഥാനം നൽകുന്നത്. 

Eng­lish sum­ma­ry; The ordained bish­ops of the Ortho­dox Church will be ordained tomorrow

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.