Web Desk

ന്യൂഡൽഹി

January 17, 2020, 9:40 pm

അസംഖാന്റെ മകന്റെ തെര‍ഞ്ഞെടുപ്പ് റദ്ദാക്കിയ ഉത്തരവിന് സ്റ്റേയില്ല

Janayugom Online

സമാജ്‌വാദി പാർട്ടി എം പി മുഹമ്മദ് അസം ഖാന്റെ മകനും ഉത്തർപ്രദേശ് എംഎൽഎയുമായ മുഹമ്മദ് അബ്ദുള്ള അസം ഖാന്റെ തെര‍ഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിൽ സുപ്രീം കോടതി സ്റ്റേ നിഷേധിച്ചു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ മുഹമ്മദ് അബ്ദുള്ളയ്ക്ക് പ്രായം തികഞ്ഞിരുന്നില്ലെന്ന് കാണിച്ച് ബഹുജൻ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയായിരുന്ന നവാസ് അലിഖാന്‍ അലഹബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. തുടർന്ന് മുഹമ്മദിന്റെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയ ഉത്തരവിലാണ് സുപ്രീം കോടതി സ്റ്റേ നിഷേധിച്ചത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ജസ്റ്റിസുമാരായ ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സംഭവത്തിൽ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി.