Web Desk

വയനാട്

June 15, 2020, 2:56 pm

ഓർമ്മ മരം പദ്ധതിക്ക് തുടക്കമായി

Janayugom Online

ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി അഖിലേന്ത്യാ കിസാൻ സഭ തവിഞ്ഞാൽ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കബനി നദിയുടെ കരയിൽ ഒർമ്മ മരം പദ്ധതിക്ക് തുടക്കമായി. മുൻ നോർത്ത് വയനാട് എംഎൽഎയും സി പി ഐ നേതാവുമായ കെ.കെ അണ്ണൻ്റെ പേരിലാണ് കബനി പുഴയുടെ കരയിൽ മരം നട്ടത്.

പുഴയുടെ തീരസംരക്ഷണവും പ്ലാപ്, മാവ്, പേരയ്ക്ക, നെല്ലി മരങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. കുളത്താട മുടപ്പിനാൽ കടവിലെ കബനി തിരത്ത് മരം നടീലിൻ്റെ ഉദ്ഘാടനം കിസാൻസഭ ജില്ലാ സെക്രട്ടറിയും സി പി ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗവുമായ ജോണി മറ്റത്തിലാനി പ്ലാവ് നട്ട് നിർവഹിച്ചു.

കിസാൻസഭ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ശശി പയ്യാനിക്കൽ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ ഇന്ദിവരം, ബാബു കുളത്താട, ഇ.ഡി ദേവസ്യ, ജോർജ് കൊച്ചുകുടി, എം.യു തോമസ് എന്നിവർ നേതൃത്വം നൽകി.

Eng­lish sum­ma­ry; The Orma maram project has just begun

you may also like this video;