May 27, 2023 Saturday

Related news

May 26, 2023
May 23, 2023
May 18, 2023
May 12, 2023
May 4, 2023
May 3, 2023
April 28, 2023
April 28, 2023
April 13, 2023
April 10, 2023

യുവാവിന് ഒരു വര്‍ഷത്തെ തടവുശിക്ഷ; കാരണം അശ്രദ്ധ

Janayugom Webdesk
January 6, 2020 10:19 am

അഹമ്മദാബാദ്: അഹമ്മദാബാദില്‍ അയല്‍ക്കാരായ നാല് പേരെ വളര്‍ത്തുനായ ആക്രമിച്ച സംഭവത്തില്‍ ഉടമയ്ക്ക് ഒരുവര്‍ഷത്തെ തടവുശിക്ഷ വിധിച്ച് കോടതി. ഗോദ്സാര്‍ സ്വദേശിയായ ഭാരേഷ് പാണ്ഡ്യയെയാണ് കോടതി ശിക്ഷിച്ചത്. കൃത്യത്തിൽ ഭാരേഷ് നേരിട്ട് കുറ്റം ചെയ്തിട്ടില്ലെങ്കിലും ഉടമയുടെ അശ്രദ്ധ മൂലമാണ് നായ ആക്രമിച്ചതെന്നം കോടതി നിരീക്ഷിച്ചു.

ഭാരേഷിന് രണ്ട് വര്‍ഷത്തെ ഏറ്റവും കൂടിയ ശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ നിലപാടെടുത്തത്. മറ്റുള്ളവരുടെ ജീവന്‍ വരെ അപകടത്തിലാക്കി ഗുരുതരമായ പരിക്കേല്‍പ്പിച്ചതിന് ഐപിസി സെക്ഷന്‍ 338 പ്രകാരമാണ് ഭാരേഷിനെതിരെ കേസെടുത്തത്. നായയടക്കമുള്ള വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നവർക്ക് അതിനെ നിയന്ത്രിക്കാനവാതെ വരുമ്പോൾ സംഭവിക്കുന്നതിനെക്കുറിച്ച് സമൂഹത്തിന് ഉദാഹരണമാകണം ഈ സംഭവമെന്ന് സർക്കാർ വിശദീകരിച്ചു. ഭരേഷിന്റെ ഡോബർമാൻ ഇനത്തിൽപ്പെട്ട ശക്തി എന്ന നായയാണ് 2012 നും 2014 നും ഇടയിൽ അയൽക്കാരെ ആക്രമിച്ചത്.

മൂന്ന് കുട്ടികളെയും ഒരു മുതിര്‍ന്ന വ്യക്തിയെയുമാണ് നായ കടിച്ചത്. 2014 ഫെബ്രുവരിയില്‍ നായയുടെ നായയുടെ അക്രമത്തില്‍ എല്ല് പൊട്ടിയ അവിനാഷ് പട്ടേലാണ് ഇസ്നാപുര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് മുമ്പ് അവിനാഷിന്‍റെ മകന്‍ ജയ്, സഹോദരീ പുത്രന്‍ തക്ഷില്‍ എന്നിവരെയും മറ്റൊരു കുട്ടിയായ വ്യോമിനെയുമാണ് നായ ആക്രമിച്ചത്.

Eng­lish Sum­ma­ry: The own­er jailed because of his dog bite neighbors.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.