മൂന്ന് വർഷം മുൻപ് മോഷണം പോയ കാർ അപ്രതീക്ഷിതമായി മുന്നിലെത്തിയിട്ടും സ്വന്തമാക്കാനാകാതെ നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്ന് കാറുടമ. 2017 ജനുവരിയിൽ തന്റെ സുഹൃത്തിനെ സഹായിച്ച പള്ളിക്കര ഹദ്ദാദ് നഗർ സ്വദേശി മുസ്തഫയാണ് ആ കാറുടമ. ഭാര്യയെ ആശുപത്രിയിൽ കൊണ്ടു പോകാൻ വേണ്ടി കാറു വിട്ടു കൊടുത്തതാണ് മുസ്തഫ. എന്നാൽ സുഹൃത്ത് കാറുമായി കടന്നു കളഞ്ഞു. മുസ്തഫ പൊലീസിൽ പരാതി നൽകുകയും പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ കെഎൽ 60 5227 റജിസ്ട്രേഷനുള്ള കാറു മാത്രം കണ്ടെത്താനായില്ല.
ആർടി ഓഫിസിൽ തിരക്കിയെങ്കിലും തന്റെ പേരിലെ റജിസ്ട്രേഷൻ മാറ്റിയിട്ടില്ലെന്നു കണ്ടു. വണ്ടി കിട്ടാതായതോടെ ഹൊസ്ദുർഗ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയും കോടതി ബേക്കൽ പൊലീസിനു നോട്ടിസ് അയക്കുകയും ചെയ്തു. കാർ കണ്ടെത്താനായില്ലെന്നും അന്വേഷണം തുടരുന്നുവെന്നും പൊലീസ് കോടതി മുമ്പാകെ മറുപടി നൽകിയതോടെ കോടതി നടപടിയും അവസാനിച്ചു. എന്നാൽ കഴിഞ്ഞ മാസം കാഞ്ഞങ്ങാട്ടെ കാർ സർവീസ് സെന്ററിൽ നിന്ന് ഒരു കോൾ മുസ്തഫയെ തേടിയെത്തി. താങ്കളുടെ കാർ സർവീസ് ചെയ്യാൻ സമയമായി, കൊണ്ടുവരുന്നില്ലേ എന്നതായിരുന്നു ചോദ്യം.
you may also like this video;
തുടർന്നു കാഞ്ഞങ്ങാട് ആർടി ഓഫിസിൽ ചെന്ന് വിവരം അറിയിക്കുകയും ഉദ്ദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചപ്പോൾ വണ്ടിയുടെ ആർസി ബുക്ക് ഒരു വർഷത്തിനിടെ 2 തവണ മാറിയതായി കണ്ടെത്തുകയും ചെയ്തു. മോഷ്ടിച്ചയാൾ വണ്ടി ആദ്യം കണ്ണൂർ സ്വദേശിയ്ക്കും പിന്നീട് ഇരിക്കൂർ ബ്ലാത്തൂർ സ്വദേശിയ്ക്കും വിറ്റു. ഇപ്പോൾ ഇരിക്കൂർ സ്വദേശിയുടെ പേരിലാണ് വണ്ടി. ഇരിക്കൂർ പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുത്ത് ബേക്കൽ പൊലീസിനു കൈമാറിയിട്ടുണ്ട്. കോടതി നടപടികൾ പൂർത്തിയാക്കിയാലുടൻ മുസ്തഫയ്ക്കു കാർ തിരികെ കിട്ടും.
കാറുകൾ കൈമാറുന്നവർ ശ്രദ്ധിക്കുക;
മുസ്തഫ കാർ സുഹൃത്തിനു കൈമാറുമ്പോൾ ആർസി ബുക്കിന്റെ ഒറിജിനലും വാഹനത്തിലുണ്ടായിരുന്നു. ഇതും മുസ്തഫയുടെ വ്യാജ ഒപ്പും ഉപയോഗിച്ച് മോട്ടർ വാഹന വകുപ്പിൽ വ്യാജ അപേക്ഷ നൽകിയാണ് സുഹൃത്ത് കാറിന്റെ ആർസി ബുക്കിലെ വിലാസം മാറ്റിയത്. ഇപ്പോൾ മോട്ടർ വാഹന വകുപ്പിന്റെ ‘വാഹന്‍’ ആപ്ലിക്കേഷൻ ഉള്ളതിനാൽ ഉടമസ്ഥൻ അറിയാതെ ആർസി ബുക്ക് വിലാസം മാറ്റാനാവില്ല. ഉടമസ്ഥന്റെ മൊബൈലിലേക്കു വരുന്ന വൺ ടൈം പാസ്വേഡ് ഇതിനായി നൽകേണ്ടതുണ്ട്. എങ്കിലും വിദഗ്ധരായ തട്ടിപ്പുകാരാണെങ്കിൽ ഇതും സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.
English Summary: The owner of a stolen car three years ago was unable to get it.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.