
സമാധാന കരാർ പ്രാബല്യത്തിലായതിന് പിന്നാലെ പലസ്തീൻ ജനത ഗാസയിലേക്ക് തിരികെ എത്തിത്തുടങ്ങി. വെടിനിർത്തൽ പ്രാബല്യത്തിലായ വിവരം ഇസ്രയേൽ പ്രതിരോധ സേന ഔദ്യോഗികമായി അറിയിച്ചു. കൂടാതെ, 72 മണിക്കൂറിനുള്ളിൽ ബന്ദിമോചനം നടപ്പിലാക്കുമെന്നും ഐഡിഎഫ് അറിയിപ്പിൽ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച സമാധാന പദ്ധതിക്ക് ഇസ്രയേലും ഹമാസും അംഗീകാരം നൽകിയതിന് പിന്നാലെയാണ് വെടിനിർത്തലിനും ബന്ദി കൈമാറ്റത്തിനും വഴി തുറന്നത്.
ബന്ദി കൈമാറ്റത്തിനായി 72 മണിക്കൂർ കൗണ്ട്‌ഡൗൺ ആരംഭിച്ചിരിക്കുകയാണ്. ഈ സമയപരിധിക്കുള്ളിൽ, ജീവിച്ചിരിക്കുന്നു എന്ന് കരുതപ്പെടുന്ന 20 ഇസ്രയേലി ബന്ദികളെയും കൊല്ലപ്പെട്ട 28 ബന്ദികളുടെ ശരീരങ്ങളും ഹമാസ് കൈമാറണം. പകരം, ഇസ്രയേലി ജയിലുകളിൽ ജീവപര്യന്തം തടവടക്കം വിധിക്കപ്പെട്ട 250 പലസ്തീനി തടവുകാരെയും ഗാസയിൽ നിന്ന് കസ്റ്റഡിയിലെടുത്ത 1700 ആളുകളെയും ഇസ്രയേൽ മോചിപ്പിക്കും. കൂടാതെ, കൊല്ലപ്പെട്ട 15 ഗാസ നിവാസികളുടെ ശരീരങ്ങളും ഇസ്രയേൽ കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.