25 April 2024, Thursday

മൂന്ന് വയസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ മാതാപിതാക്കളുടെ നിയമപോരാട്ടം ഫലംകണ്ടു

Janayugom Webdesk
കൊച്ചി
March 19, 2023 11:46 am

തൃശൂരില്‍ പാമ്പുകടിയേറ്റ് മൂന്ന് വയസുകാരി മരിച്ച സംഭവത്തില്‍ മാതാപിതാക്കളുടെ നിയമപോരാട്ടം ഫലം കണ്ടു. തൃശൂര്‍ സ്വദേശികളായ കെ ഐ ബിനോയ്- ലയ ജോസ് ദമ്പതികളാണ് മകളുടെ മരണത്തിന് പിന്നാലെ നിയമപോരാട്ടത്തിനിറങ്ങിയത്. വീടിന് സമീപത്തെ പൊന്തക്കാട് വെട്ടിത്തെളിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് ഇവര്‍ പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. തുടര്‍ന്ന് 2021 മാര്‍ച്ച് 24ന് ഇവിടെ നിന്ന് പാമ്പുകടിയേറ്റ് മൂന്ന് വയസുകാരിയായ ആവ്റിന്‍ മരിച്ചു. 

പാമ്പുകടിയേറ്റയുടൻ ആവ്‌റിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്റിവെനം ഇല്ലെന്നായിരുന്നു മറുപടി. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നു.

സംഭവം നടക്കുന്നതിന് മൂന്ന് വര്‍ഷം മുമ്പാണ് കാട് വെട്ടിത്തളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പഞ്ചായത്തിന് പരാതി നല്‍കിയത്. എന്നാല്‍ അധികൃതര്‍ ഒന്നും ചെയ്തിരുന്നില്ല. പിന്നീട് മകളുടെ മരണശേഷം ഇരുവരും പരാതി രക്ഷിതാക്കൾ വനംവകുപ്പിനും കലക്ടർക്കും നല്‍കുകയായിരുന്നു. ജോലി ഇറ്റലിയ‍ിലായതിനാൽ ബിനോയിയും ലയയും പിതാവ് ജോസിനു പവർ ഓഫ് അറ്റോണി നൽകിയാണു കേസ് നടത്തിയത്. പരാതിക്കിടയാക്കുംവിധം പൊന്തക്കാടുകൾ വളർന്നാൽ സ്വന്തം നിലയ്ക്കു വെട്ടിവൃത്തിയാക്കി ചെലവുതുക ഭൂവുടമയിൽനിന്നു വാങ്ങാൻ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു.

Eng­lish Sum­ma­ry: The par­ents’ legal bat­tle has result­ed in the death of a three-year-old girl due to snakebite

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.