മാതാപിതാക്കളെ ഏഴു വയസുകാരന്റെ മുന്നിൽ വെച്ച് കുത്തി കൊന്നു

Web Desk
Posted on September 13, 2019, 7:18 pm

ഗുരുഗ്രാം: ഏഴു വയസുകാരന്റെ മുന്നിൽ വെച്ച് മാതാപിതാക്കളെ കുത്തി കൊന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. വിക്രം സിങ്  (31) ഇയാളുടെ ഭാര്യ ജ്യോതി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ  വിക്രം സിങ്ങിന്റെ സുഹൃത്തായ അഭിനവ് എന്നായാളെ പൊലീസ് അറസ്റ്റ് ചെയ്തു.

വിദേശത്ത് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിക്രം അഭിനവില്‍ നിന്ന്  1.5 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ വാഗ്ദാനം നിറവേറ്റാന്‍ വിക്രമിന് കഴിഞ്ഞില്ല. സംഭവ ദിവസം ഇതേ ചൊല്ലി ഇരുവരുംവഴക്കിട്ടു.  ഇതിനിടയില്‍ അഭിനവ് വിക്രമിനെ കത്തി ഉപയോഗിച്ച് കുത്തുകയും ‚തടുക്കാന്‍ ശ്രമിച്ച ജ്യോതിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

ബഹളം കേട്ട് അയല്‍വാസികള്‍ വരുമ്പോൾ വിക്രമും ഭാര്യയും രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഇവരുടെ മകന്‍ ഭയന്ന് വിറച്ച് മൃതദേഹങ്ങള്‍ക്ക് അരികില്‍ നില്‍പ്പുണ്ടായിരുന്നു. കൈയ്യില്‍ രക്തം പുരണ്ട നിലയിലാണ് അഭിനവിനെ പൊലീസ് പിടികൂടുന്നത്. സംഭവത്തിന് മുൻപ് ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.