November 28, 2023 Tuesday

Related news

November 28, 2023
November 18, 2023
October 30, 2023
October 25, 2023
October 24, 2023
October 20, 2023
October 20, 2023
October 19, 2023
October 18, 2023
October 17, 2023

ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല : കോഴിക്കോട് ചികിത്സ വൈകിയതിനാല്‍ രോഗി മരിച്ചു

Janayugom Webdesk
കോഴിക്കോട്
August 30, 2022 8:53 am

ആംബുലൻസിന്റെ വാതില്‍ തുറക്കാൻ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് സംഭവം. കരുവൻതുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്. സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ കോയമോനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ആംബുലൻസിന്റെ വാതില്‍ തുറക്കാൻ കഴിഞ്ഞില്ല. ഒടുവില്‍ മഴു ഉപയോഗിച്ച് വാതില്‍ വെട്ടിപൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.

തുടര്‍ന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തെ കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Ambu­lance door could not be opened : patient died due to delay in treatment

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.