Web Desk

മുംബൈ

July 15, 2021, 7:03 pm

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തി

Janayugom Online

മഹാരാഷ്ട്ര സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തി. 61 വയസില്‍ നിന്ന് 62 വയസായാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞു. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

മഹാരാഷ്ട്രയില്‍ കടുത്ത വാക്‌സിന്‍ ക്ഷാമമുണ്ടെന്നും ആവശ്യത്തിന് വാക്‌സിന്‍ അനുവദിക്കണമെന്നും ടോപെ മന്ത്രിസഭാ യോഗത്തിനുശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Eng­lish sum­ma­ry; The pen­sion age of health depart­ment offi­cials has been raised

You may also like this video;