പെൻഷൻകാരുടെ ക്ഷാമാശ്വാസ, പെൻഷൻ പരിഷ്കരണ കുടിശികകൾ അനുവദിക്കുക, മെഡിസെപ്പ് പദ്ധതി സംസ്ഥാന ഇൻഷുറൻസ് വകുപ്പിനെ ഏല്‍പിക്കുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, ട്രഷറികൾ പെൻഷണർ സൗഹൃദമാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് സര്‍വീസ് പെൻഷനേഴ്സ് കൗണ്‍സില്‍ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ രണ്ട് മാസക്കാലമായി ട്രഷറികളും വീടുകളും സന്ദർശിച്ച് എല്ലാ പെൻഷൻകാരുടെയും ഒപ്പ് ശേഖരിച്ച് തയ്യാറാക്കിയ ഭീമ ഹർജി സംഘടനാ നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.
സെക്രട്ടേറിയറ്റ് മാർച്ചിനെ തുടർന്ന് നടന്ന യോഗം പെൻഷനേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി എൻ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സുകേശൻ ചൂലിക്കാട് അധ്യക്ഷനായി.
ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, കെജിഒഎഫ് സംസ്ഥാന പ്രസിഡന്റ് സജികുമാർ, എകെഎസ്‍ടിയു ജില്ലാ പ്രസിഡന്റ് എ ഷാനവാസ്, എ നിസാറുദീൻ, എം എം മേരി, എം എ ഫ്രാൻസിസ്, ആർ സുഖലാൽ, എ ജി രാധാകൃഷ്ണൻ, അഹമ്മദ് കുട്ടി കുന്നത്ത്, യൂസഫ് കോറോത്ത്, പി എം ദേവദാസ്, ആർ ബാലൻ ഉണ്ണിത്താൻ, എം മഹേഷ്, ഹരിചന്ദ്രൻ നായർ, ബി ശ്രീകുമാർ തുടങ്ങിയവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.