July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

‘സിദ്ധിഖ് കാപ്പനെതിരെയുള്ള കേസ് റദ്ദാക്കണം’; ഹര്‍ജി ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയിൽ

Janayugom Webdesk
December 14, 2020

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ട സിദ്ധിഖ് കാപ്പന് ഉടന്‍ ജാമ്യം അനുവദിക്കണമെന്ന് ഹര്‍ജിക്കാരായ പത്രപ്രവര്‍ത്തക യൂണിയന്‍ വീണ്ടും ആവശ്യപ്പെടും.

സിദ്ധിഖ് കാപ്പന് ജാമ്യം നല്‍കരുതെന്ന് കാണിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജിയില്‍ കാപ്പന്റെ ഭാര്യ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹാഥ്‌റസ് യാത്രയ്ക്കിടെ ഒക്ടോബര്‍ അഞ്ചിനാണ് സിദ്ധിഖ് കാപ്പനെ രാജ്യദ്രോഹ കുറ്റം ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

Eng­lish Sum­ma­ry : The peti­tion is before the Supreme Court today

You May Also Like This Video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.