മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നു, ഇന്ന് നിര്‍ണായകം

Web Desk
Posted on November 25, 2019, 11:22 am

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ മഹാ നാടകത്തിലൂടെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റതിനെതിരെ എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന കക്ഷികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നു. അവധി ദിനമായ ഇന്നലെ ഹര്‍ജി പരിഗണിച്ച കോടതി സ​ര്‍​ക്കാ​റു​ണ്ടാ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സ്​ ഗ​വ​ര്‍​ണ​ര്‍ ഭ​ഗ​ത്​​സി​ങ്​​ കോ​ശി​യാ​രി​ക്ക്​ സ​മ​ര്‍​പ്പി​ച്ച ക​ത്തു​ക​ള്‍ തിങ്കളാഴ്ച രാവിലെ ഹാജരാക്കാനാണ് നിര്‍ദേശിച്ചിരുന്നത്. ജസ്റ്റിസുമാരായ എന്‍വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം കോടതി പരിഗണിക്കുമോയെന്ന കാര്യം ഇന്നറിയാം. ഫ​ഡ്​​നാ​വി​സി​നെ സ​ര്‍​ക്കാ​റു​ണ്ടാ​ക്കാ​ന്‍ ക്ഷ​ണി​ച്ച ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മെ​ന്ന്​ പ്ര​ഖ്യാ​പി​ക്കു​ക, ത​ങ്ങ​ളു​ടെ സ​ഖ്യ​ത്തെ സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്​ ക്ഷ​ണി​ക്കാ​ന്‍​ ഗ​വ​ര്‍​ണ​ര്‍​ക്ക്​ നി​ര്‍​ദേ​ശം ന​ല്‍​കു​ക എ​ന്നി​വ​യാ​യി​രു​ന്നു ശി​വ​സേ​ന-​എ​ന്‍​സി​പി-​കോ​ണ്‍​ഗ്ര​സ്​ സം​യു​ക്​​ത ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യ​ങ്ങ​ള്‍.

നി​യ​മ​സ​ഭ​യി​ല്‍ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ന്‍ ഫ​ഡ്​​നാ​വി​സ്​ സ​ര്‍​ക്കാ​റി​ന്​ നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്ന ശി​വ​സേ​ന​യു​ടെ​യും എ​ന്‍​സി​പി​യു​ടെ​യും കോ​ണ്‍​ഗ്ര​സി​​​​​​​​​​​​​​​​​​​​ന്റെ​യും ആ​വ​ശ്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​തി​രു​ന്ന ബെ​ഞ്ച്, അ​തി​നു ​മുമ്പ് ഗ​വ​ര്‍​ണ​ര്‍​ക്ക്​ സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ളും തെ​ളി​വു​ക​ളും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാണ്​ വ്യ​ക്​​ത​മാ​ക്കിയത്.