
അഞ്ചലിൽ കട്ട അടുക്കിവെച്ചിരുന്ന അട്ടി ഇടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമബംഗാൾ ഹൽദിവാറീ സ്വദേശിയായ ജിയാറുൾ(23) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിക്കാണ് അപകടമുണ്ടായത്.
അഞ്ചൽ പാലമുക്കിൽ പ്രവർത്തിക്കുന്ന കട്ട കമ്പനിയില്‍ കട്ട അടുക്കിവെച്ചിരിക്കുന്നതിന് താഴെ വൃത്തിയാക്കി കൊണ്ടിരിക്കുന്നതിനിടെ അട്ടി ദേഹത്തേക്ക് ഇടിഞ്ഞി വീഴുകയായിരുന്നു. ഉടനെ തന്നെ കട്ട നീക്കം ചെയ്ത് പുറത്തെടുത്തെങ്കിലും ജിയാറുളിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.