4 October 2024, Friday
KSFE Galaxy Chits Banner 2

Related news

September 24, 2024
September 20, 2024
September 5, 2024
August 18, 2024
June 20, 2024
February 11, 2024
January 15, 2024
January 3, 2024
December 29, 2023
December 16, 2023

പ്ലാൻ്റേഷൻ ഡയറക്ടറേറ്റ് ഈ വർഷം തന്നെ രൂപീകരിക്കും: മന്ത്രി പി രാജീവ്

Janayugom Webdesk
കൊച്ചി
November 27, 2021 4:02 pm

സംസ്ഥാനത്ത് ഈ വർഷം തന്നെ പ്ലാൻ്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കുമെന്ന് വ്യവസായ മന്ത്രി പിരാജീവ്. ഇതിൻ്റെ രൂപരേഖ തയാറായി കഴിഞ്ഞതായും മന്ത്രി അറിയിച്ചു. അസോസിയേഷൻ ഓഫ് പ്ലാൻ്റേഴ്സ് ഓഫ് കേരളയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാൻ്റേഷൻ മേഖല നേരിടുന്ന നിയമ തടസങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ റവന്യൂ, വ്യവസായ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ഉടൻ വിളിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. കുടുതൽ തൊഴിലവസരങ്ങളും നിക്ഷേപവും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. എം.എസ്.എം.ഇ മേഖലക്ക് ഗുണകരമാകുന്ന ചരിത്രപരമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. വർക്ക് ടൂറിസമായിരിക്കും കേരളത്തിൽ ഇനിയുണ്ടാകാൻ പോകുന്ന വിപ്ലവകരമായ മാറ്റം. വർക്ക് ഫ്രം ഹോം വ്യാപകമായതോടെ ലോകത്തിൻ്റെ ഏത് ഭാഗത്ത് നിന്നും ആർക്കും കേരളത്തിൽ വന്ന് ജോലി ചെയ്യാം.

ഇവർക്ക് ആവശ്യമുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ലഭ്യമാക്കും. പ്രതിസന്ധികളെ അവസരമാക്കി മാറ്റുന്നതിൽ കേrളം പുതു ചരിത്രം കുറിച്ചു. കാലഹരണപ്പെട്ട 227 നിയമങ്ങൾ പിൻവലിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യാൻ സർക്കാർ എടുത്ത തീരുമാനം വ്യവസായ, വാണിജ്യ മേഖലയിൽ നിന്നുള്ള നിരന്തര ആവശ്യം പരിഗണിച്ചാണെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, ഉപാസി പ്രസിഡന്റ് എംപി ചെറിയാൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഡോ.എ. ബാലസുബ്രഹ്മണ്യൻ, എ.പി.കെ മുൻ ചെയർമാൻ പികെ മാധവ മേനോൻ, സെക്രട്ടറി ബികെഅജിത് എന്നിവർ സംസാരിച്ചു. സാങ്കേതിക സെഷനിൽ ട്രോപ്പിക്കൽ പ്ലാനറ്റേഷൻസ് ജനറൽ മാനേജർ തോമസ് ജോസഫ് മോഡറേറ്ററായി. റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടറും ടീ ബോർഡ് ഡെപ്യൂട്ടി ചെയർമാനുമായ ഡോ. കെഎൻരാഘവൻ, ജോസ് ഡൊമിനിക്, തമിഴ്‌നാട് ഫോറസ്റ്റ് കോളജ് സിൽവികൾച്ചർ വിഭാഗം മേധാവി ഡോ. ബാലസുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: The Plan­ta­tion Direc­torate will be formed this year: Min­is­ter P Rajeev

You may like this video also

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.