Web Desk

തിരുവനന്തപുരം:

October 22, 2020, 10:42 pm

പൊലീസ് സേനയെ സമ്പൂർണ ഡിജിറ്റലാക്കണം

Janayugom Online

പൊലീസ് സേനയെ സമ്പൂർണ ഡിജിറ്റലാക്കണമെന്ന ശുപാർശയുമായി പൊലീസ് ജയിൽ പരിഷ്കരണ കമ്മിഷൻ റിപ്പോർട്ട്. എഫ്ഐആർ പൂർണമായും ഇലക്ട്രോണിക്‌വൽക്കരിക്കണം. ഇതിനുള്ള നിയമമുണ്ടെങ്കിലും പത്ത് വർഷമായിട്ടും ചട്ടം രൂപീകരിച്ചില്ല. കേസ് ഡയറി ഡിജിറ്റലാക്കണം. കാപ്പ ചുമത്താനുള്ള അധികാരം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകണം. വിരലടയാള പരിശോധനാ ബ്യൂറോയുടെ ആധുനികവത്കരിക്കണവും എല്ലാ ജില്ലകളിലും മൊബൈൽ ഫോറൻസിക് ലാബുകളും വേണമെന്നും ജസ്റ്റീസ് സി എൻ രാമചന്ദ്രൻ നായർ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു.

ENGLISH SUMMARY: The police force must be ful­ly digitized
YOU MAY ALSO LIKE THIS VIDEO