Web Desk

തിരുവനന്തപുരം

May 07, 2022, 5:03 pm

പൊലീസ്‌ ഉദ്യോഗസ്ഥനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Janayugom Online

പൊലീസ്‌ ഉദ്യോഗസ്ഥനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവിൽ പൊലീസ്‌ ഓഫീസർ മാരായമുട്ടം സ്വദേശി എസ്‌ ജെ സജി(37) ആണ്‌ മരിച്ചത്‌. ജോലി സംബന്ധമായ പ്രശ്നങ്ങൾ നേരിട്ടിരുന്നതായും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. രണ്ട് ദിവസമായി സജിയെ കാണാനില്ലെന്ന്‌ കുടുംബം മാറനല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കഴി ഞ്ഞ ദിവസം തമ്പാനൂരിലെ സിൽവർ സാന്‍ഡ് ഹോട്ടൽ മുറിയിൽ സജിയെ തൂങ്ങിമരിച്ച നിലയിൽ രാത്രി 10 മണിയോടെ ഹോട്ടൽ ജീവനക്കാർ കണ്ടെത്തുകയായിരുന്നു. കുടുംബപ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.

സജി 2021 സെപ്തംബറിന് ശേഷം ജോലിക്കെത്തിയിരുന്നില്ലെന്നും ഇക്കാര്യത്തിൽ മേലുദ്യോഗസ്ഥർക്ക്‌ റിപ്പോർട്ട്‌ നൽകിയിരുന്നതായും നെയ്യാറ്റിൻകര സിഐ അറിയിച്ചു. നടുവേദനയെതുടർന്ന് സജി ആയുർവേദ ചികിത്സയിലായിരുന്നു. അതിനാലാണ് ജോലിക്ക് ഹാജരാകാത്തത്. ഈ കാലയളവ് അവധിയായി പരിഗണിക്കണമെന്ന്‌ സജി കത്ത് നൽകിയിരുന്നു. കഴിഞ്ഞ ആറ് മാസമായി സജിക്ക് ശമ്പളമില്ലാതിരുന്നു. പുതിയ വീട് വയ്ക്കാനെടുത്ത വായ്‌പയും കുടിശികയുണ്ടായിരുന്നു. ഇക്കാര്യത്തിൽ ബാങ്ക്‌ അധികൃതർ നോട്ടീസ്‌ നൽകിയിരുന്നു. ഇതിൽ മനംനൊന്താണ് സജി ആത്മഹത്യ ചെയ്തതെന്ന്‌ കുടുംബം പറയുന്നു. ഭാര്യ: എം എസ്‌ ആഷ. മകൻ: റയാൻ.

Eng­lish Sum­ma­ry: The police offi­cer was found de-ad in a hotel room

You may like this video also