11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 9, 2024
September 9, 2024
September 8, 2024
September 7, 2024
September 6, 2024
September 2, 2024
September 2, 2024
August 28, 2024
August 27, 2024
August 26, 2024

സാമ്പത്തിക തട്ടിപ്പ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ഒളിവിൽ

Janayugom Webdesk
കോന്നി
October 26, 2022 4:45 pm

കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് പണവും കാറും തട്ടിയ സംഭവത്തിൽ പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ ഒളിവിൽ.ഔദ്യോഗികമായി അവധി രേഖപെടുത്തതെ ആണ് ഇയാൾ ഒളിവിൽ പോയിരിക്കുന്നത് എന്ന് പോലീസ് പറയുന്നു.
റാന്നി സ്വദേശിനിയായ യുവതിയാണ് കോന്നി പോലീസ് സ്റ്റേഷനിൽ ഡ്രൈവർ ആയി ജോലി ചെയ്ത് വരുന്ന തേക്കുതോട് സ്വദേശി ബിനു കുമാരിനെതിരെ പരാതി നൽകിയത്. ഇയാൾ റാന്നി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ റാന്നി അങ്ങാടി സ്വദേശിയായ യുവതിയുമായി പരിചയപെടുകയും കാർ വാങ്ങുന്ന കാര്യം യുവതി പോലീസ് ഉദ്യോഗസ്ഥനോട്‌ പറഞ്ഞപ്പോൾ തന്റെ കൈവശം കാർ ഉണ്ടെന്നും ഇത് നൽകാമെന്നും പറഞ്ഞ് പണവും കാറും യുവതിയിൽ നിന്നും ഇയാൾ തട്ടി എടുക്കുകയായിരുന്നു.പതിമൂന്ന് ലക്ഷത്തിഅന്പത്തിനായിരം രൂപ ഇയാൾ യുവതിയിൽ നിന്നും തട്ടി എടുത്തതായി പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം ഇയാൾ പണം തിരികെ നൽകാമെന്ന് സമ്മതിച്ചിരുന്നു എങ്കിലും നൽകിയില്ല. ഇതിനിടയിൽ ആണ് ഔദ്യോഗികമായി അവധി രേഖപെടുത്താതെ ഇയാൾ മുങ്ങിയത്.ഇയാളെ കുറിച്ച് ജോലി ചെയ്ത പോലീസ് സ്റ്റേഷനുകളിൽ നിരവധി പരാതികൾ നിലവിൽ ഉണ്ട്. പോലീസ് ഉദ്യോഗസ്ഥൻ ആയതിനാൽ ആണ് ഇയാളെ പിടിക്കൂടുവാൻ പോലീസ് വിമുഖത കാണിക്കുന്നത് എന്നും ആക്ഷേപമുണ്ട്.

Eng­lish Sum­ma­ry: The police offi­cer who com­mit­ted finan­cial fraud is absconding

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.