25 April 2024, Thursday

Related news

February 2, 2024
December 25, 2023
December 24, 2023
October 5, 2023
October 5, 2023
September 18, 2023
September 16, 2023
August 18, 2023
July 13, 2023
June 22, 2023

നായയെ കെട്ടിത്തൂക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്

Janayugom Webdesk
കോട്ടയം
September 14, 2022 10:20 am

ചങ്ങനാശ്ശേരിയില്‍ നായയെ കെട്ടിത്തൂക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. നായയുടെ മൃതദേഹം കണ്ടെത്തി പോസ്റ്റ്മോര്‍ട്ടത്തിനയയ്ക്കും. ഇന്നലെ രാവിലെയാണ് കോട്ടയം പെരുന്നയില്‍ നായയെ കെട്ടിതൂക്കിയ സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ടുദിവസം മുന്‍പ് ഇവിടെ ഒരു സ്ത്രീയെ തെരുവുനായ കടിക്കാന്‍ ഓടിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് സൂചന. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്ന് വ്യക്തമായിട്ടില്ല.

പെരുന്ന സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആണ് പട്ടിയെ കയറില്‍ കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു താഴെ ഇലയും പൂക്കളും വച്ചിരുന്നു. സംഭവത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാട്ടുകാരെത്തിയാണ് നായയുടെ കഴുത്തിലെ കെട്ടഴിച്ച് മൃതദേഹം മറവ് ചെയ്തത്.

Eng­lish sum­ma­ry; The police reg­is­tered a case in the inci­dent of hang­ing the dog
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.