14 April 2024, Sunday

Related news

April 13, 2024
April 8, 2024
April 7, 2024
April 1, 2024
March 27, 2024
March 25, 2024
March 25, 2024
March 14, 2024
March 11, 2024
March 3, 2024

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി എത്തുന്ന കര്‍ഷകരെ തടഞ്ഞ് പൊലീസ്

Janayugom Webdesk
ന്യൂഡല്‍ഹി
May 7, 2023 10:50 am

ഗുസ്തിതാരങ്ങളുടെ സമരത്തിന് പിന്തുണയുമായിഎത്തുന്ന കര്‍ഷകരെ തടഞ്ഞ് പൊലീസ്.ഹരനയാന അതിര്‍ത്തിയായ തിക്രിയില്‍ വെച്ചാണ് കര്‍ഷകരെ തടഞ്ഞത്.കര്‍ഷകര്‍ കൂട്ടമായി എത്തുന്നത് പരിഗണിച്ച് അതിര്‍ത്തിക്കുള്ളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു.

ആയിരക്കണക്കിന് കര്‍ഷകരനാണ് സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിക്കുന്നത്.ജന്തർമന്തറിലുംഅതിർത്തികളിലും ഡൽഹി പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. നിയമംലംഘിക്കുന്നവരെ കസ്റ്റഡിയില്‍ എടുക്കാന്‍ അധികൃതര്‍ ഉത്തരവ് ഇട്ടിരിക്കുകയാണ്

കര്‍ഷകര്‍ സമരത്തിന് ഐകദാർഢ്യവുമായി എത്തുന്നത് മുന്നിൽക്കണ്ട് കനത്ത സുരക്ഷയാണ് സമരവേദിയിൽ ഒരുക്കിയിരിക്കുന്നത്. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരായുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന് കിസാന്‍ മഹാ പഞ്ചായത്ത് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംയുത കിസാന്‍ മോര്‍ച്ചയുടെ അടക്കമുള്ള നേതാക്കള്‍ സമരപ്പന്തലിലെത്തുമെന്നും അറിയിച്ചിരുന്നു. ഒപ്പം ഖാപ്പ് പഞ്ചായത്ത് നേതാക്കളും വിവിധ തൊഴിലാളി സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും പിന്തുണ പ്രഖ്യാപിച്ച് സമരവേദിയിലെത്തും. പിന്തുണ അറിയിച്ചെത്തുന്നവരെ തടയരുതെന്നും പൊലീസിനോട് ഗുസ്തി താരങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പഞ്ചാബ്, ഹരിയാന, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി മുതിർന്ന സംയുക്ത കിസാൻ മോർച്ച നേതാക്കളും നൂറുകണക്കിന് കർഷകരും ജന്തർ മന്തറിലെ സമരസ്ഥലം സന്ദർശിക്കുകയും ഗുസ്തിക്കാർക്ക് അവരുടെ പൂർണ്ണ പിന്തുണ നൽകുകയും ചെയ്യുകയെന്നുള്ള തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് കര്‍ഷകര്‍ എത്തുന്നത്.

വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമത്തിന് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ സിങ്ങിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഗുസ്തിക്കാർക്ക് പിന്തുണയുമായി കർഷക യൂണിയൻ രാജ്യവ്യാപക പ്രതിഷേധ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. മെയ് 11 മുതൽ 18 വരെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും പ്രക്ഷോഭം സംഘടിപ്പിക്കും.

സിങ്ങിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിച്ച ഒരു മേൽനോട്ട സമിതിയുടെ കണ്ടെത്തലുകൾ സർക്കാർ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 23 മുതൽ നിരവധി ഗുസ്തിക്കാർ ജന്തർ മന്തറിൽ പ്രതിഷേധിക്കുകയാണ് . ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഏപ്രിൽ 28ന് ഡൽഹി പൊലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു.

ഇന്ത്യയിലെ മുൻനിര ഗുസ്തി താരങ്ങളായ ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരും മറ്റ് പ്രമുഖ ഗ്രാപ്ലർമാരും കുത്തിയിരിപ്പ് സമരം നടത്തിവരികയാണ്. ഗുസ്തിക്കാർ സമര സ്ഥലത്ത് ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നു, കൂടാതെ അവിടെ പരിശീലന സെഷനുകളും ആരംഭിച്ചിട്ടുണ്ട്.പൊലീസ് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുമെന്നും പിന്തുണ അറിയിച്ചെത്തുന്നവര്‍ സമാധാനം പാലിക്കണം എന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു ഇന്ന് രാത്രി 7.00 മണിക്ക് മെഴുകുതിരി കത്തിച്ചും ഗുസ്തി താരങ്ങള്‍ പ്രതിഷേധിക്കും.

Eng­lish Summary:
The police stopped the farm­ers who came to sup­port the wrestlers

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.