41 കാരനായ ഒരു ബ്രിട്ടീഷുകാരന്‍ പല്ലില്‍ കുടുങ്ങിയ ഒരു കഷ്ണം പോപ്പ്കോണ്‍ നീക്കം ചെയ്യാന്‍ പല വഴികളും നോക്കി. ഇംഗ്ലണ്ടിലെ കോണ്‍വാളില്‍ താമസിക്കുന്ന അഗ്നിശമന സേനാംഗമായ ആദം മാര്‍ട്ടിനാണ് ഒരു പോപ്കോൺ കാരണം ജീവൻ തന്നെ അപകടപ്പെടുന്ന തരത്തിലേയ്ക്കെത്തിയത്. പോപ്പ്കോണ്‍ നീക്കം ചെയ്യാന്‍ പല ഉപകരണങ്ങളും ഉപയോഗിച്ച് നോക്കി. മൂന്ന് ദിവസമായിട്ടും പോപ്‌കോണ്‍ നീക്കംചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
പേനയുടെ അടപ്പ്, ടൂത്ത്പിക്ക്, വയര്‍ കഷ്ണം, ഒക്കെ ഉപയോഗിച്ചതായി അദ്ദേഹം പറയുന്നു. ഇവയിൽ നിന്നുമുണ്ടായ അണുബാധ മൂലം ആള്‍ക്ക് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു. മോണയ്ക്ക് ചുറ്റും മുറിവ് പറ്റിയ മാര്‍ട്ടിന് രാത്രി വിയര്‍പ്പ്, ക്ഷീണം, തലവേദന എന്നിവ അനുഭവപ്പെടാന്‍ തുടങ്ങി. ഒടുവില്‍ ഇത് എന്‍ഡോകാര്‍ഡിയത്തിന്റെ അണുബാധയായിരിക്കും എന്ന് ഡോക്ടറുമാരും സംശയിക്കാന്‍ തുടങ്ങി. വായ, ചര്‍മ്മം, കുടല്‍ എന്നിവയില്‍ നിന്നുള്ള ബാക്ടീരിയകള്‍ രക്തത്തില്‍ പ്രവേശിക്കുമ്പോഴാണ് ഈ അണുബാധ ഉണ്ടാകുന്നത്.
you may also like this video;
തുടർന്ന് അദ്ദേഹം റോയല്‍ കോണ്‍വാള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും പരിശോധനകള്‍ക്കായി അതേ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്കാന്‍ ചെയ്തപ്പോള്‍ അണുബാധ മൂലം ഹൃദയത്തിന് കേടുപാടുകള്‍ സംഭവിച്ചു എന്ന് മനസിലായി. പിന്നീട് മിട്രല്‍ വാല്‍വ് നന്നാക്കാനും അയോര്‍ട്ടിക് വാല്‍വ് മാറ്റിസ്ഥാപിക്കാനും വേണ്ടി ഏഴ് മണിക്കൂര്‍ ഹൃദയ ശസ്ത്രക്രിയ നടത്തി.
“വാല്‍വുകള്‍ ബാക്ടീരിയ തിന്നു, ഞാന്‍ ഇനി ഒരിക്കലും പോപ്‌കോണ്‍ കഴിക്കുന്നില്ല. ഇത്രയും നിസാരമായ ഒരു കാര്യത്തിന് ഇങ്ങനെ കഷ്ടപ്പെടേണ്ടി വരുമെന്ന് വിചാരിച്ചില്ല. പല്ലുവേദന, മോണയില്‍ രക്തസ്രാവം, എന്നിവ കണ്ടാല്‍ എല്ലാവരും ഉടനെ പരിശോധിക്കണം, നിങ്ങളുടെ മോണകള്‍ നിങ്ങളുടെ ഹൃദയത്തിലേക്കുള്ള ഒരു ബാക്ടീരിയ ഹൈവേയാണ്.” ആദം പറയുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.