Web Desk

December 18, 2019, 4:10 pm

ലൈംഗിക ആരോപണങ്ങൾ നേരിടുന്ന പുരോഹിതർക്കെതിരെ ചരിത്ര നീക്കവുമായി വത്തിക്കാൻ

Janayugom Online

റോം: ലൈംഗികാരോപണങ്ങൾ നേരിടുന്ന പുരോഹിതരെ സഭ സംരക്ഷിക്കുന്നു എന്ന പരാതി ഇനി മുതൽ ഉണ്ടാകില്ല. കാരണം ചരിത്ര നയം മാറ്റി എഴുതുകയാണ് വത്തിക്കാൻ. പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗിക പീഡന കേസുകളിലെ സഭാ രേഖകൾ ഇനിമുതൽ പരസ്യപ്പെടുത്തും. കുട്ടികൾക്കെതിരായ ലൈംഗിക പീഡന കേസുകളിൽ പുരോഹിതന്മാർ പ്രതിയായാൽ ആ രാജ്യത്തെ, നിയമ സംവിധാവുമായി സഹകരിക്കണം. വിവരങ്ങൾ പൊലീസിന് കൈമാറുകയും വേണം. പുരോഹിതന്മാർ ലൈംഗിക പീഡന കേസുകളിൽ പ്രതിയെങ്കിൽ ഇതു സംബന്ധിച്ച സഭാ രേഖകൾ പരസ്യപ്പെടുത്തുന്നതിന് വിലക്ക് ഉണ്ടായിരുന്നു. ഇരകൾക്കും സാക്ഷികൾക്കുമുണ്ടായിരുന്ന വിലക്ക് നീക്കിയാണ് വത്തിക്കാൻ ചരിത്ര നയംമാറ്റം പ്രഖ്യാപിച്ചത്.

you may also like this video


കേരളത്തിൽ നിന്നുൾപ്പെടെ നിരവധി പുരോഹിതർ ഇതിനോടകം ലൈംഗികആരോപമത്തിന് വിധേയരായിട്ടുണ്ട്. എന്നാൽ ഇവരെകുറിച്ചുള്ള സഭാരേഖകൾ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു രീതി. എന്നാൽ പുരോഹിതർക്കെതിരെയുള്ള പരാതികൾ കൂടിവന്നതോടെയാണ് വത്തിക്കാന്റെ ഈ തീരുമാനം. 18 വയസ്സിനു താഴെയുള്ളവരുടെ ലൈംഗിക ദൃശ്യങ്ങളുടേത് കുട്ടികളുടേതായി കണക്കാക്കനാണ് തീരുമാനം. ഫ്രാൻസിസ് ഒന്നാമൻ മാർപ്പാപ്പയുടെ എൺപത്തിമൂന്നാം പിറന്നാൾ ദിനത്തിലാണ് വത്തിക്കാന്‍റെ ചരിത്ര പ്രഖ്യാപനം.