ഗവർണറുടെ നിലപാട് പദവിക്ക് ചേർന്നതല്ല: എൽഡിഎഫ്

Web Desk

തിരുവനന്തപുരം

Posted on January 17, 2020, 8:28 am

ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിന് പകരം രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങൾക്ക് വിധേയമായി നിലപാട് സ്വീകരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നിലപാട് വിചിത്രമാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു. ജനാധിപത്യപരമായി നിലവിൽ വന്ന സർക്കാർ നയങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നത്. അത് പ്രകാരമുള്ള നടപടികളെ ചോദ്യം ചെയ്യുന്നത് ഗവർണ്ണർ പദവിക്ക് ഭൂഷണമല്ല. സ്വന്തം രാഷ്ട്രീയം അടിച്ചേൽപ്പിക്കാൻ സംസ്ഥാന ഗവർണർക്ക് ഭരണഘടന അധികാരം നൽകുന്നില്ല. ഇക്കാര്യം വിസ്മരിച്ചാണ് സർക്കാർ നടപടികളെ ഗവർണർ എതിർക്കുന്നത്. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശക്തികളുടെ ആയുധമായി ഗവർണർ അധഃപതിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. സർക്കാരിന്റെ ചുമതല നിറവേറ്റുന്നതിന്റെ ഭാഗമായാണ് അടിയന്തിര സാഹചര്യത്തിൽ ഓർഡിനൻസ് പുറപ്പെടുവിക്കേണ്ടിവരുന്നത്. നിയമപരമായ പോരായ്മയുണ്ടെങ്കിൽ ചൂണ്ടിക്കാട്ടി പരിഹരിക്കുന്നതിന് പകരം തർക്കം ഉന്നയിക്കുന്നതും പരസ്യവിവാദം സൃഷ്ടിക്കുന്നതും ഗവർണർ പദവിക്ക് ചേർന്നതല്ലെന്ന് എ വിജയരാഘവൻ പറഞ്ഞു.

Eng­lish sum­ma­ry:The posi­tion of the gov­er­nor does not fit the posi­tion: LDF

YOU MAY ALSO LIKE THIS VIDEO