എൽഡിഎഫ് കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫിസ് മാർച്ച് നടത്തി. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ ബഡ്ജറ്റിനെതിരെയും, പാചകവാതകവില വർദ്ധനവിനെതിരെയുമാണ് മാർച്ച് നടത്തിയത്. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിപി സക്കറിയ മാർച്ച് ഉദ്ഘാടനം ചെയ്തു.
എൻസിപി ജില്ലാ സെക്രട്ടറി കെപി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിപിഐ കോട്ടക്കൽ മണ്ഡലം സെക്രട്ടറി അഷ്റഫലി കാളിയത്ത് സ്വാഗതപ്രസംഗം നടത്തി. സിപിഎം വളാഞ്ചേരി ഏരിയ സെക്രട്ടറി ശങ്കരൻ മാസ്റ്റർ, സിപിഐ വളാഞ്ചേരി എൽസി സെക്രട്ടറി വിപിഎ സലാം, യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് ഷരീഫ് പാലോളി തുടങ്ങിയവർ സംസാരിച്ചു.
എൻ വേണുഗോപാൽ നന്ദി പറഞ്ഞു. എൽഡിഎഫ് പ്രവർത്തകരായ ടിപി അബ്ദുൾ ഗഫൂർ, സികെ സലാം, സുരേഷ് വലിയകുന്ന്, പി. കെ വിജേഷ്, കെകെ ബാവ, ബാലൻ വലിയകുന്ന്, സുരേഷ് സി വലിയകുന്ന് തുടങ്ങി നൂറോളം ആളുകൾ മാർച്ചിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.