വൈദ്യുതി പോസ്റ്റിന് തീപിടിച്ചു. ചങ്ങനാശേരി അരമനപ്പടി ജംഗ്ഷനിൽ ബിഷപ്പ് ഹൗസിനു സമീപത്തെ വൈദ്യുതി പോസ്റ്റിലാണ് തീപിടുത്തം ഉണ്ടായത്. വെള്ളിയാഴ്ച്ച വൈകുന്നേരം 4.15 ഓടെയായിരുന്നു സംഭവം. ചങ്ങനാശേരി അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.
വൈദ്യുതി പോസ്റ്റിലെ കേബിൾ കണക്ഷൻ ബോക്സിലെ ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിനിടയാക്കിയതെന്ന് അഗ്നി ശമനസേന പറഞ്ഞു. സീനിയർ ഫയർ ഓഫീസർ മുഹമ്മദ് താഹ, ഫയർ ഓഫീസർമാരായ നോബിൻ വർഗീസ്, ജി കെ അനീഷ്, ബിൻ്റാേ ആൻ്റെണി, ഹോം ഗാർഡ് വിനോദ് എന്നിവർ പങ്കെടുത്തു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.