19 April 2024, Friday

Related news

April 13, 2024
March 31, 2024
January 2, 2024
April 24, 2023
April 17, 2023
March 7, 2023
March 4, 2023
March 1, 2023
February 24, 2023
February 17, 2023

കാറുമായി ഒഴുക്കിൽപ്പെട്ട വയോധികന്റെ ജീവൻ രക്ഷിച്ചത് ഓട്ടോഡ്രൈവറുടെ മനസാന്നിധ്യം

Janayugom Webdesk
പന്തളം
October 18, 2021 11:30 am

ഓട്ടോ ഡ്രൈവറുടെ മനസാന്നിധ്യം രക്ഷിച്ചത് കാറുമായി ഒഴുക്കിൽപ്പെട്ട വയോധികന്റെ ജീവൻ. പന്തളം പൂഴിക്കാട് കിഴക്കോടത്ത് വടക്കേതിൽ ഗ്രേസ്ലാൻഡ് ജോർജ്ജുകുട്ടി (70) യാണ് കായകുളം റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷ ഡ്രൈവർ കായംകുളം മൂന്നാംകുറ്റി പുത്തൻ കണ്ടത്തിൽ നിധിഷ് കുമാർ (40) ന്റെ സമയോചിതമായ ഇടപെടീലിലൂടെ രക്ഷപെട്ടത്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കുടശ്ശനാട് — പൂഴിക്കാട് റോഡിൽ തോണ്ടുകണ്ടം പാലത്തിന് സമീപത്തുള്ള ബാ‍ഡ്മിന്റൻ ക്ലബ്ബിൽ ഷട്ടിൽ കളിക്കാൻ കാറിൽ എത്തിയതായിരുന്നു ജോർജ്ജുകുട്ടി. ഇവിടെയുള്ള തോടിന്റെ ബണ്ടിൽ വെള്ളം നിറഞ്ഞ് കിടന്നിരുന്നതിനാൽ നിയന്ത്രണം തെറ്റി കാർ തോട്ടിലേക്ക് മറിയുകയായിരുന്നു. ജോർജ്ജുകുട്ടിയുമായി ഏറെദൂരം കാർ തോട്ടിലൂടെ ഒഴുകി. ഈ സമയത്താണ് ഓട്ടോഡ്രൈവറായ നിഥിഷ് കുമാർ പാലത്തിലൂടെ ഓട്ടോ ഓടിച്ചുവരുമ്പോൾ ഒരു കാർ തോട്ടിലൂടെ ഒഴുകിവരുന്നത് ശ്രദ്ധയിൽപ്പെടുന്നത്. കാറിന്റെ ഹെ‍ഡ് ലൈറ്റ് തെളിഞ്ഞിരുന്നതിനാൽ ഉള്ളിൽ ആളുണ്ടെന്ന നിഗമനത്തിൽ ഓട്ടോ നിർത്തി നിഥിഷ് വെള്ളത്തിലേക്ക് ചാടി. നിഥിഷ് ബഹളം വെച്ചതിനെ തുടർന്ന് ക്ലബ്ബിലുണ്ടായിരുന്ന ചിറയിൽ വിജയനും സംഭവ സ്ഥലത്തേക്ക് ഓടിയെത്തി. ഡോർ ലോക്കായതിനാൽ പുറത്തുനിന്നും തുറക്കാൻ ബുദ്ധിമുട്ടായിരുന്നു. കാറിന്റെ പിന്നിലെ ഗ്ലാസ് കല്ലുപയോഗിച്ച് ഇടിച്ചുപൊട്ടിച്ചാണ് ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന ജോർജ്ജ് കുട്ടിയെ നിഥിഷ് പുറത്തെടുത്തത്.

കാർ പൂർണ്ണമായി മുങ്ങാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. തുടർന്ന് കയർ കൊണ്ടുവന്ന് കാർ സമീപത്തെ തെങ്ങിൽ കെട്ടിയിട്ടു. പിന്നീട് ക്രയിൻ ഉപയോഗിച്ച് തോട്ടിൽ നിന്നും ഉയർത്തി റോഡിലെത്തിച്ചു.

ബംഗ്ലൂരിൽ നിന്നും എത്തിയ യാത്രക്കാരാനെ പൂഴിക്കാട് വീട്ടിൽ എത്തിച്ച ശേഷം നിധീഷ് കായംകുളത്തേക്ക് മടങ്ങിയ വഴിയാണ് കാർ അപകടത്തിൽപ്പെട്ടത് കാണുന്നത്.

 

Eng­lish Sum­ma­ry: The pres­ence of the auto dri­ver’s mind saved the life of the elder­ly man who was swept away by the car

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.