June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

നാല് ജില്ലകളിൽ പ്രസിഡന്റിനെ പ്രഖ്യാപിക്കാനായില്ല; ബിജെപിയിൽ തർക്കം രൂക്ഷം

By Janayugom Webdesk
January 19, 2020

ഗ്രൂപ്പ് തര്‍ക്കം തുടരുന്ന നാല് ജില്ലകളിൽ ബിജെപി പ്രസിഡന്റുമാരെ പ്രഖ്യാപിക്കാനാകാതെ ബിജെപി. പി കെ കൃഷ്ണദാസ് ‑വി മുരളീധര വിഭാഗങ്ങള്‍ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് നാല് ജില്ലകളിൽ പ്രഖ്യാപനം നടത്താനാകാത്തത്. കാസര്‍കോഡ്, കണ്ണൂര്‍ , എറണാകുളം, കോട്ടയം ജില്ലകളിലാണ് പ്രസിഡന്റുമാരുടെ കാര്യത്തിൽ തർക്കം തുടരുന്നത്. തിരുവനന്തപുരം– വി വി രാജേഷ്, കൊല്ലം– ബിബി ഗോപകുമാർ, പത്തനംതിട്ട– അശോകൻ കുളനട, ആലപ്പുഴ– എംവി ഗോപകുമാർ, ഇടുക്കി–കെഎസ് അജി, കോഴിക്കോട്– വികെ സജീവൻ, തൃശൂർ–കെകെ അനീഷ്, പാലക്കാട്– ഇ കൃഷ്ണദാസ്, വയനാട്– സജി ശങ്കർ, മലപ്പുറം-രവി തേലത്ത് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ബാക്കി നാല് ജില്ലകളിൽ ധാരണയിലെത്താനായില്ല. ഇതോടെ ജില്ലാ തലപട്ടിക വിശദമായി പരിശോധിക്കാൻ ദേശീയ നേതൃത്വം തീരുമാനമെടുത്തതും പ്രഖ്യാപനം നീളാൻ കാരണമായി. കോട്ടയത്ത് എന്‍ ഹരിക്ക് വീണ്ടും പ്രസിഡന്റ് സ്ഥാനം നല്‍കാനുള്ള നീക്കത്തിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ഹരി നേരിട്ട് വോട്ടു കച്ചവടം നടത്തിയതായി ആരോപിച്ച് പാലാ നിയോജകമണ്ഡലം പ്രസിഡന്റായിരുന്ന ബിനു പുളിക്കകണ്ടം രാജിവെച്ചത് വന്‍വിവാദമായിരുന്നു. ഹരിക്കെതിരെ ആര്‍എസ്എസും രംഗത്തുണ്ട്. സംഘടനാ തെരഞ്ഞടുപ്പിൽ ഗ്രുപ്പിസം കടന്നുവരുന്നതിനെ വിമർശിച്ച് ഒ രാജഗോപാൽ എംഎൽഎ രംഗത്ത് എത്തിയിട്ടുണ്ട്.

കോഴിക്കോട് ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വി മുരളീധരൻ പക്ഷത്തിന് അപ്രതീക്ഷിത തിരിച്ചടിയാണ് ഉണ്ടായത്. കേന്ദ്രമന്ത്രി വി മുരളീധരന്റെയും സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെയും തട്ടകത്തിൽ ആധിപത്യം ഉറപ്പിച്ച് പി കെ കൃഷ്ണദാസ്-എം ടി രമേശ് പക്ഷത്തു നിന്നുള്ള വി കെ സജീവനെ പുതിയ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇത് ജില്ലയിലെ ബിജെപി നേതൃത്വത്തിൽ ഗ്രൂപ്പ് പോര് രൂക്ഷമാക്കും. സംഘ്പരിവാർ വിഭാഗവുമായി നീരസത്തിലുള്ള സുരേന്ദ്രന് സ്വന്തം ജില്ലയിൽ തിരിച്ചടി നേരിട്ടപ്പോൾ രാഷ്ട്രീയ തട്ടകത്തിൽ വി മുരളീധരന് സ്വന്തം നോമിനിയെ പ്രതിഷ്ഠിക്കാനും കഴിഞ്ഞില്ല. എന്നാൽ സംസ്ഥാന പ്രസിഡന്റ് പദവി മോഹിക്കുന്ന കെ സുരേന്ദ്രൻ പരസ്യമായി രംഗത്തിറങ്ങാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

Eng­lish sum­ma­ry:The pres­i­dent could not be declared in four dis­tricts; Con­tro­ver­sy over BJP

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.