നിർഭയ കേസിൽ പ്രതി വിനയ് ശർമ്മയുടെ ദയാഹർജി രാഷ്ട്രപതി തള്ളി. കേസിലെ മറ്റൊരു പ്രതിയായ മുകേഷ് സിംഗിൻറെ ദയാഹർജി രാഷ്ട്രപതി നേരത്തെ തന്നെ തള്ളിയിരുന്നു. വിനയ് ശർമ്മ ദയാഹർജി സമർപ്പിച്ചത് മൂലമാണ് ഇന്ന് നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷ മാറ്റിവയ്ക്കപ്പെട്ടത്. ദില്ലി പട്യാല ഹൗസ് കോടതി വിധി പ്രകാരം നാല് പ്രതികളെയും ഒരുമിച്ച് വേണം തൂക്കിലേറ്റാൻ. ദയാഹർജി തള്ളി 14 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാത്രമേ തൂക്കിലേറ്റാൻ കഴിയൂ.
മറ്റ് രണ്ട് പ്രതികളായ പവൻ ഗുപ്തയ്ക്കും, അക്ഷയ്കുമാറിനും കൂടി ഇനി ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിക്കാൻ അവകാശമുണ്ട്. അടുത്ത മരണവാറൻറ് തീയതി പ്രഖ്യാപിച്ചതിന് ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പ്രതികളുടെ നീക്കം. അങ്ങനെ വധശിക്ഷ പരമാവധി നീട്ടാനുള്ള തന്ത്രമാണ് പ്രതികൾ പയറ്റുന്നത്.
2012 ഡിസംബർ 16‑നാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29‑ന് മരണം സംഭവിച്ചു.
English summary: The President rejected the mercy plea of Vinay Sharma in the Nirbhaya case
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.