എട്ടു വയസുകാരന്റെ തലയിൽ പ്രഷർ കുക്കർ കുടുങ്ങി. ആലപ്പുഴ താമരക്കുളം നാല് മുക്ക് അയൂബ് ഭവനത്തിൽ പരേതനായ നസീറിന്റെ മകൻ നബീലിന്റെ തലയാണ് പ്രഷർ കുക്കറിൽ കുടുങ്ങിയത്. അയൽ വീട്ടിലേക്ക് കുക്കറുമായി പോകുന്നതിനിടെയായിരുന്നു അപകടം. കുക്കർ തലയിൽ വെച്ച് കൊണ്ടു പോകുന്നതിനിടെ അബദ്ധത്തിൽ തലയിൽ കുടുങ്ങുകയായിരുന്നു.
നബീലിന്റെ കരച്ചിൽ കേട്ട് ആദ്യം മാതാവ് ഷീബയും ബന്ധുക്കളും ഓടിയെത്തി. ബഹളം കേട്ട് പിന്നീട് അയൽ വാസികളും സംഭവസ്ഥലത്തെത്തി. ഇവർ കുക്കർ തലയിൽ നിന്നും ഉയർത്തിയെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടൻ നാട്ടുകാർ അഗ്നിശമന സേനയേയും പോലീസിനെയും വിവരം അറിയിച്ചു. എന്നാൽ കുറച്ച് സമയത്തെ പരിശ്രമത്തിനൊടുവിൽ നാട്ടുകാർ നബീലിന്റെ തലയിൽ നിന്നും കുക്കർ ഊരിമാറ്റി. അൽപ്പസമയത്തിനുള്ളിൽ അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി. തലയ്ക്ക് ചതവ് പറ്റിയതിനാൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.